കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണം; ജോസ് കെ മാണി എംപി

ഹയർസെക്കൻഡറി മൂന്നാംഘട്ട അലോട്ട്മെൻറ് വന്നിട്ടും കോട്ടയം ജില്ലയിലെ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട ഗ്രൂപ്പും സ്കൂളുകളും ലഭ്യമല്ലാതെ വന്നിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളിൽ മാർജിനിൽ ഇൻക്രീസ് നൽകി കുട്ടികൾക്ക് ഉപരിപഠന സൗകര്യമൊരുക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട വി ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. അതേപോലെ എൻട്രൻസ് പരീക്ഷ പരിശീലന കേന്ദ്രമായ ബ്രില്യന്റ് സ്റ്റഡി സെൻറർ പാലായിൽ ആയതിനാൽ കൂടുതൽ കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നതും കോട്ടയം ജില്ലയിലെ കുട്ടികളുടെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഇത്തരത്തിൽ സീറ്റ് വർദ്ധന നടത്തിയത് പോലെ കോട്ടയം ജില്ലയിലെ സ്കൂളുകളിലും ഈ വർദ്ധനവ് ലഭ്യമാക്കണമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.