ഹണി ട്രാപ്പിലൂടെ കോട്ടയം ഗാന്ധിനഗറിൽ 60 ലക്ഷവും 61 പവനും തട്ടിയ യുവതി ഗർഭിണി; ഗർഭിണി എന്ന ആനുകൂല്യത്തിൽ ജാമ്യം നൽകി കോടതി

കോട്ടയം: ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതിയായ യുവതിയ്ക്ക് ജാമ്യം നൽകി കോടതി. യുവതി ഗർഭിണിയാണെന്ന ആനുകൂല്യം നൽകിയാണ് കോടതി യുവതിയ്ക്ക് ജാമ്യം അനുവദിച്ചത്. അതിരമ്പുഴ വില്ലേജിൽ അമ്മഞ്ചേരി, കുമ്മണ്ണൂർ വീട്ടിൽ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) നെയാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

2022 മാർച്ച് മാസം മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ ആണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമായുള്ള നഗ്‌നചിത്രങ്ങൾ എടുക്കുകയും, ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരൻ നിന്നും 60 ലക്ഷം രൂപയും 61പവൻ സ്വർണവും അപഹരിക്കുകയായിരുന്നു. പ്രധാന പ്രതിയായ ധന്യ കേരള ഹൈക്കോടതി മുമ്പാകെ മുൻ കൂർ ജാമ്യത്തിന് അപേക്ഷ നല്കിയിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ സറണ്ടർ ചെയ്യുന്നതിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗർഭിണി ആണെന്ന പരിഗണനയിൽ കോടതി ജാമ്യത്തിൽ വിട്ടു. ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ മറ്റു പ്രതികളായ അലൻ തോമസ്, അർജുൻ ഗോപി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിയ്ക്കുകയാണ്.

Hot Topics

Related Articles