ജീവനക്കാർക്ക് പട്ടിയുടെ വില; കൂടുതൽ ശമ്പളമോ അവധിയോ ആവശ്യപ്പെട്ടാൽ തല്ലും തെറിവിളും; തല്ലിപ്പതംവരുത്തിയ പത്തൊൻപതുകാരൻ പരാതിയുമായി എത്തിയപ്പോൾ ഒതുക്കിത്തീർക്കാൻ ഉപയോഗിച്ചത് ഓൺലൈൻ മാധ്യമത്തിന്റെ ഐഡന്റിറ്റി; വെള്ളക്കുപ്പായക്കാരൻ മൂന്നാംകിട മഞ്ഞ ഓൺലൈനിന്റെ ഉടമയായയ് തട്ടിപ്പും തരികിടയും മറയ്ക്കാനോ; പി.പി പ്രബലൻ എഴുതുന്നു

കോട്ടയം: കോട്ടയത്തെ പ്രമുഖ മഞ്ഞ മൂന്നാംകിട ഓൺലൈൻ മാധ്യമത്തിന്റെ ഉടമയായി വെള്ളക്കുപ്പായക്കാരൻ അവതരിച്ചത് സ്വന്തം തട്ടിപ്പും തരികിടയും മറയ്ക്കാനെന്ന് ആരോപണം ഉയരുന്നു. കോട്ടയം നഗരമധ്യത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഈ ഓൺലൈൻ മാധ്യമ ഉടമയായ വെള്ളക്കുപ്പായക്കാരൻ ഹോട്ടലിലെ ജീവനക്കാരെ മനുഷ്യരായി പോലും കണ്ടിരുന്നില്ലെന്നാണ് ഇദ്ദേഹത്തിനൊപ്പം മുൻപ് ജോലി ചെയ്തിരുന്നവർ പറയുന്നത്. പെരുമ്പാവൂരിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഈ മാന്യനായ വെള്ളക്കുപ്പായക്കാരൻ ഹോട്ടൽ ജോലിയ്ക്കായി എത്തിച്ചിരുന്നത്. ഇവിടെ എത്തിച്ച ശേഷം ഉടൻ തന്നെ ഇവരുടെ തിരിച്ചറിയൽ രേഖകൾ ഇയാൾ കൈക്കലാക്കി മുറിയ്ക്കുള്ളിൽ വച്ച് പൂട്ടും.
ചുരുങ്ങിയ ശമ്പളവും ഭക്ഷണവും നൽകുന്നതിനൊപ്പം കിടക്കാനായി ഒരു മുറിയും നൽകും. ഇത്തരത്തിലാണ് ഈ മാന്യദേഹം ഹോട്ടൽ നടത്തിയിരുന്നത്. ഹോട്ടലിൽ ജോലിക്കെത്തിയിരുന്ന ജീവനക്കാർ രാത്രിയിൽ ജോലി നിർത്തിപ്പോകാതിരിക്കാൻ മുറിപുറത്ത് നിന്നു പൂട്ടി താക്കോലുമായി പോകുമായിരുന്നു ഈ വെള്ളക്കുപ്പായമിട്ട അദ്ദേഹം. ഇത് കൂടാതെ ജീവനക്കാരോടുള്ള ഏറ്റവും വലിയ ക്രൂരത മർദനമായിരുന്നു. ഇദ്ദേഹത്തിന്റെ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിൽ ഹോട്ടലിന്റെ സ്‌റ്റോർ റൂം പ്രവർത്തിച്ചിരുന്നു. ഈ സ്റ്റോർ റൂമിനുള്ളിലിട്ടാണ് ജീവനക്കാരെ മർദിച്ചിരുന്നത്.
പെരുമ്പാവൂരിൽ നിന്നും മൂന്നു നാലും ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ചാണ് ഹോട്ടലിൽ ജോലിയ്ക്കായി എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ആരെങ്കിലും ഒരാൾ ജോലി നിർത്തിപ്പോയാൽ ക്രൂരമായ മർദനമുറയാണ് മറ്റുള്ളവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. ഹോട്ടലിലെ സ്‌റ്റോർ റൂമിൽ എത്തിച്ച് കൈകൾ കെട്ടിയിട്ട് മർദിക്കുന്നത് പതിവ് കാഴ്ചയായിരുന്നതായി ഇവിടെ ഒപ്പം ജോലിചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പറയുന്നു.
ഈ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പതിനെട്ടുകാരനായ മലയാളി യുവാവിന് ക്രൂരമായ മർദനം ഏറ്റുവാങ്ങേണ്ടി വന്നത് പൊലീസ് സ്റ്റേഷനിൽ വരെ എത്തിയിരുന്നു. കോട്ടയം ജില്ലയുടെ മലയോരമേഖലയിലെ താമസക്കാരനായ യുവാവ് വെള്ളക്കുപ്പായക്കാരനായ മാധ്യമമുതലാളിയുടെ ഹോട്ടലിൽ ജോലിയ്‌ക്കെത്തിയത് ഗതികേടു കൊണ്ടാണ്. അച്ഛൻ മരിച്ചു പോയ കുടുംബത്തെ നോക്കാനായാണ് ഇയാൾ ജോലിയ്ക്ക് എത്തിയത്. മാന്യമായ മാധ്യമമുതലാളിയുടെ വായിൽ നിന്നും കോട്ടാൽ അറയ്ക്കുന്ന അസഭ്യം കേട്ട യുവാവ് ജോലി രാജി വയ്ക്കുകയാണ് എന്നു പറഞ്ഞു. മൂന്നാഴ്ച ജോലി ചെയ്ത ശമ്പളം ആവശ്യപ്പെട്ടെങ്കിലും നീ എന്റെ ഇഷ്ടത്തിന് ജോലി ചെയ്യില്ലേ എന്നു ചോദിച്ചായിരുന്നു മർദനം. മർദനത്തിന് പേരുകേട്ട മുറിയിൽ എത്തിച്ചാണ് ക്രൂരമായി മർദിച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഒത്തു തീർപ്പാക്കിയാണ് ഈ കേസ് തീർത്തത്. താൻ മാധ്യമമുതലാളിയാണ് എന്ന ഭീഷണി മുഴക്കിയാണ് ഇയാൾ കേസ് ഒത്തു തീർപ്പാക്കിയത്. ഇത്തരത്തിൽ താൻ ചെയ്യുന്ന ക്രൂരതകൾ ഒതുക്കിത്തീർക്കുന്നതിനായാണ് ഈ മാന്യദേഹത്തിന് ഓൺലൈൻ മാധ്യമത്തിന്റെ വിലാസം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.