കോട്ടയം താഴത്തങ്ങാടിയിൽ നീർനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; മരണം നീർനായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടി വീട്ടിൽ തിരികെ എത്തിയ ശേഷം

കോട്ടയം: താഴത്തങ്ങാടിയിൽ നീർനായയുടെ കടിയേറ്റ് ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. മീനച്ചിലാറ്റിൽ വച്ച് നീർനായയുടെ കടിയേറ്റ ശേഷം ഇവരെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് വിവരം. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53)യാണ് മരിച്ചത്.

Advertisements

ഇന്നു രാവിലെ 10.30 ഓടെ ആറ്റിൽ തുണി കഴുകുന്നതിനിടെ കഴുന്ന കടിക്കുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങി. പിന്നീട്, വൈകുന്നേരം കുഴഞ്ഞ് വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ വിവരം അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. മകൾ: ജാസ്മിൻ. മരുമകൻ: മുബാറക്. കബറടക്കം ഇന്ന് വൈകുന്നേരം മൂന്നിന് താഴത്തങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Hot Topics

Related Articles