കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു, : സമകാലീന സാമൂഹീകജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സിനിമ : മന്ത്രി വി.എൻ വാസവൻ 

കോട്ടയം: സമകാലീന സാമൂഹീകജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി. എൻ വാസവൻ. അനശ്വര തിയറ്ററിൽ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവീകതയുടെ  സന്ദേശം രാജ്യാന്തരതലത്തിൽ ഉയർത്താൻ  സഹായിക്കുന്നതാണ് ഈ ചലച്ചിത്രമേളയെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ബെഞ്ചമിൻ ബെയ്ലിയിലൂടെയും ചാവറയച്ചനിലൂടെയും അക്ഷരങ്ങൾക്ക് നിറം കൊടുത്ത നാടാണ് കോട്ടയം. ആദ്യത്തെ ശബ്ദസിനിമയുടെ അമരക്കാരനും കാഞ്ഞിരപ്പള്ളി സ്വദേശി ചെറിയനാണ്. ജോൺ ഏബ്രാഹം, അരവിന്ദൻ , അഭയദേവ്, ജയരാജ് എന്നിങ്ങനെ എല്ലാ അർത്ഥത്തിലും സാംസ്കാരിക സമ്പന്ന നാടാണ് കോട്ടയം. തുടർ വർഷങ്ങളിലും ഈ മേള ഏറ്റവും സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സയീദ് അക്തർ മിർസ മുഖ്യാതിഥിയായി. മുഖ്യാതിഥിയെയും ചലച്ചിത്ര നിർമാതാവ് ജോയി തോമസിനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകിക്കൊണ്ട് തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം ജയരാജിന്  നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു.

ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ ജയരാജ് ആമുഖ പ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു,  ചലച്ചിത്ര അക്കാദമി  വൈസ് ചെയർമാൻ പ്രേംകുമാർ, നിർമാതാവ് ജോയി തോമസ്, ഫെസ്റ്റിവൽ സംഘാടക സമിതി കൺവീനർ പ്രദീപ് നായർ എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.