സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ജാഗ്രത ന്യൂസിന്റെ ലഹരി വിരുദ്ധ ക്ലാസ് ഒക്ടോബർ നാല് വെള്ളിയാഴ്ച; ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ക്ലാസ് ഉദ്ഘാടനം ചെയ്യും; നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ് ക്ലാസെടുക്കും; ക്ലാസ് നടക്കുക കോട്ടയം ലൂർദ് പബ്ലിക്ക് സ്‌കൂളിൽ; ക്ലാസ് നടക്കുക കൊശമറ്റം ഫിനാൻസിന്റെ സ്‌പോൺസർഷിപ്പിൽ

കോട്ടയം: സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന മാരക വിപത്തിന് എതിരെ സാമൂഹിക പ്രതിബന്ധതയുമായി ജാഗ്രത ന്യൂസും. ലഹരിയ്‌ക്കെതിരായ ജില്ലാ പൊലീസിന്റെ പോരാട്ടത്തിനൊപ്പം ജാഗ്രത ന്യൂസും കൈ കോർക്കുകയാണ്. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ നാല് വെള്ളിയാഴ്ച ലൂർദ് പബ്ലിക്ക് സ്‌കൂളിൽ ജാഗ്രത ന്യൂസിന്റെ ലഹരി വിരുദ്ധ ക്ലാസ് നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ന് ലൂർദ് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് ക്ലാസ് നടക്കുക. പ്ലസ് വൺ പ്ലസ്ടു വിദ്യാർത്ഥികൾക്കായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ക്ലാസ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.തോമസ് പറത്താനം യോഗത്തിൽ അധ്യക്ഷത വഹിക്കും. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കും. ജാഗ്രത ന്യൂസ് ന്യൂസ് എഡിറ്റർ രാകേഷ് കൃഷ്ണ സ്വാഗതം ആശംസിക്കും. ജാഗ്രത ന്യൂസ് റിപ്പോർട്ടർ ജോബിൻ ജോർജ് നന്ദി പ്രകാശിപ്പിക്കും. ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം അടങ്ങിയ ലഘുലേഖയും ചടങ്ങിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.കൊശമറ്റം ഫിനാൻസാണ് പദ്ധതിയുടെ പ്രധാന സ്‌പോൺസറാകുന്നത്.

Advertisements

Hot Topics

Related Articles