കോട്ടയം: പത്തും പ്ലസ്ടുവും കഴിഞ്ഞ് ഇനിയെന്തെന്നു ശങ്കിച്ചു നിൽക്കുന്ന കുട്ടികൾക്ക് വഴി കാട്ടിയായി ജാഗ്രത ന്യൂസ് ലൈവിന്റെ കരിയർ ഗൈഡൻസ് സെമിനാർ Lets Fly 25…! മെയ് 25 ഞായറാഴ്ച രാവിലെ 9.30 ന് നാഗമ്പടം ബസ് സ്റ്റാൻഡിനു മുകളിലെ ഉമ്മൻചാണ്ടി സ്മാരക ഹാളിലാണ് പരിപാടി നടക്കുക. സംസ്ഥാനത്തെയും പുറത്തെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഇരുപതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സെമിനാറിൽ പങ്കെടുക്കുക. സെമിനാറിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബാംഗ്ലൂരിലേയ്ക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് സൗജന്യമായി നൽകും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരിൽ ഒരാൾക്കാണ് സൗജന്യ വിമാനയാത്ര ലഭിക്കുന്നത്. സൺസ്പെയർ എവിയേഷൻ സ്റ്റഡീസ് സീമാറ്റ് ആണ് ടിക്കറ്റ് സ്പോൺസർ ചെയ്യുന്നത്. ഇത് കൂടാതെ ക്ലാസിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിവിധ ഏജൻസികൾ നൽകുന്ന സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. രജിസ്ട്രേഷനായി വിളിക്കൂ. ഫോൺ : 9496378611.
കുട്ടികൾക്ക് ജീവിതത്തിലേയ്ക്കു വഴികാട്ടിയാകാൻ ജാഗ്രത ന്യൂസിന്റെ Lets Fly 25 കരിയർ ഗൈഡൻസ് സെമിനാർ മെയ് 25 ന്; സെമിനാറിൽ പങ്കെടുക്കുന്നവരിൽ നിന്നും ഭാഗ്യ ശാലിയ്ക്ക് വിമാനടിക്കറ്റ് സമ്മാനം..! പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം ഗിഫ്റ്റ് വൗച്ചറുകളും സമ്മാനം
