കോട്ടയം: ആധുനിക സാങ്കേതിക ഉന്നത വിദ്യാഭ്യാസസ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ആരംഭിക്കാൻ കേന്ദ്ര ഗവൺമെൻറ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കെ.എസ്.സി (എം) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. ഉന്നത പഠനത്തിനായി ലക്ഷ്യക്കണക്കിന് വിദ്യാർത്ഥികൾ രാഷ്ട്രീയ സുരക്ഷിതത്വമില്ലാത്ത യുക്രൈൻ പോലുള്ള ചെറിയ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യാത്ത
നേഴ്സിംഗ്, പാരമെഡിക്കൽ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓരോ സംസ്ഥാനങ്ങളിലും ആരംഭിക്കാൻ കേന്ദ്ര ഗവൺമെൻ്റ് വേദി ഒരുക്കണമെന്നും മനുഷ്യവിഭവശേഷി ഏറ്റവും കൂടുതൽ ഉള്ള കേരളത്തിൽ റീ ബിൽഡ് കേരളാ പുതിയ കേരളം എന്ന ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ പ്രഖ്യാപിത നയത്തിൽ ഈ വിഷയം അടിയന്തരമായി ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
നേതൃസമ്മേളനം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വായ്പയുടെ കാലാവധി നീട്ടുകയും പലിശ സബ്സിഡി 4% നിരക്കിൽ എല്ലാവർഷവും ലഭിക്കാൻ വേണ്ട നടപടികൾ കേന്ദ്രം സ്വീകരിക്കുകയും ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ കെ എസ് സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനുമായ ജോർജുകുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.സി (എം) സംസ്ഥാന ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി, റിൻ്റോ തോപ്പിൽ, അമൽ ചാമക്കാല, അഖിൽ മാടക്കൽ, ജെനി അഗസ്ത്യൻ, ഹൃതിക് ജോയിസ്, ടോം മനയ്ക്കൽ, ബ്രൈറ്റ് വട്ടനിരപ്പേൽ, കരുൺ സഖറിയ, സ്കറിയ അലൻ, മാത്യു കോലേട്ട്, അനേക് തോണിപ്പാറ, ആകാശ് ഇടത്തിപറമ്പിൽ, ജിൻ്റോ ജോസഫ്, അബാദ് അലി, ജിനു പൗലോസ്, ശ്രീഹരി എസ്, ജിബിൻ പള്ളിയറ, റോഷൻ ചുമപ്പുങ്കൽ, തോമസ് ചെമ്മരപ്പള്ളി, ജോ കൈപ്പൻപ്ലാക്കൽ, പ്രിൻസ് തോട്ടത്തിൽ, ബ്രൗൺ ജെയിംസ്, ആൻസൺ ടി ജോസ്, ഡൈനോ ഡെന്നീസ്, അലൻ ടി സാജൻ, ആദർശ് മാളിയേക്കൽ, ആൽബർട്ട് ചെത്തിമറ്റം എന്നിവർ പ്രസംഗിച്ചു
ആധുനിക സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ആരംഭിക്കാൻ കേന്ദ്ര ഗവൺമെൻറ് അടിയന്തരമായി നടപടി സ്വീകരിക്കണം ; കെ.എസ്.സി (എം)
Advertisements