കടുത്തുരുത്തി: കടുത്തുരുത്തിയിൽ വാഹനങ്ങളുടെ കൂട്ടയിടി. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടമായ ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയിലും, കാറുകളിലും ഇടിച്ചാണ് അപകടം.
കടുത്തുരുത്തി ടൗണിൽ നിന്നും മാർക്കറ്റ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടമായി. ഇതേ തുടർന്ന് ബ്രേക്ക് നഷ്ടമായ ഓട്ടോറിക്ഷ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ സൈഡ് ഗ്ലാസിലും, മറ്റൊരു ഓട്ടോറിക്ഷയും ഇടിച്ചതിനു ശേഷം റോഡിൽ വട്ടം തിരിക്കുകയായിരുന്ന കാറിന്റെ മുൻവശത്തും ചെന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശത്തെ ബംബർ തകർന്നു.ഓട്ടോറിക്ഷ റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയും ഒരുവശം ഭാഗികമായി തകരുകയും ചെയ്തു.
കടുത്തുരുത്തിയിൽ വാഹനങ്ങളുടെ കൂട്ടിയിടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു
Advertisements