കോട്ടയം കടുത്തുരുത്തിയിൽ അയൽവാസിയുടെ നായയുടെ ആക്രമണം: കടിയേറ്റ ആട് ചത്തു; ചത്തത് മാന്നാർ സ്വദേശിയുടെ ആട്

കോട്ടയം: കടുത്തുരുത്തിയിൽ അയൽവാസിയുടെ നായ കടിച്ച് ആട് ചത്തു. മന്നാർ മിച്ചഭൂമിയിൽ മുക്കോണിൽ തങ്കച്ചന്റെ ആടാണ് ചത്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപം തീറ്റ തിന്നുവാനായി കെട്ടിയിരുന്ന ആടിനെയാണ് സമീപവാസിയുടെ നായ കടിച്ചത്. തിങ്കളാഴ്ച രാവിലെ കടുത്തുരുത്തി മൃഗാശുപത്രിയിൽ കൊണ്ടുപോയി വാക്‌സിൻ എടുത്തിരുന്നു.

Advertisements

അടുത്ത വാക്‌സിൻ എടുക്കാൻ വെള്ളിയാഴ്ച കൊണ്ടു പോകുവാൻ ഇരിക്കെയാണ് വെള്ളി പുലർച്ചെ ആട് മരിച്ചത്. നായ സമീപത്തെ പാടത്ത് വിട്ടിരിക്കുന്ന താറാവുകൾക്ക് നേരെയും അക്രമം നടത്തുക ഉണ്ടായി. നായയെ നിരീക്ഷണത്തിനായി കെട്ടിയിട്ടിരിക്കുകയാണ്.

Hot Topics

Related Articles