കോട്ടയം കടുത്തുരുത്തിയിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും  നാടുകടത്തി

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കടുത്തുരുത്തി വെള്ളാശ്ശേരി ഭാഗത്ത് കാനാട്ട് വീട്ടിൽ രാധാകൃഷ്ണൻ മകൻ അക്ഷയ് രാധാകൃഷ്ണൻ (26) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Advertisements

ഇയാള്‍ക്കെതിരെ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍  കൊലപാതകശ്രമം, അടിപിടി, കഞ്ചാവ് വില്പന  തുടങ്ങിയ കേസുകള്‍  നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും  ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.