കോട്ടയം കുമരകം കൈപ്പുഴ മുട്ടിൽ അപകടത്തിൽ മരിച്ചത് മഹാരാഷ്ട്രയിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും വനിതാ സുഹൃത്തുമെന്ന് വിവരം; ഇരുവരും കുമരകത്ത് എത്തിയത് വിനോദയാത്രയ്ക്കായി എന്ന് സൂചന; അപകടം എങ്ങിനെയുണ്ടായി എന്നതു സംബന്ധിച്ചു ദുരൂഹത തുടരുന്നു; കാറിനുള്ളിൽ രണ്ടു പേർ മാത്രം; കുട്ടിയില്ലെന്നുറപ്പിച്ച് പൊലീസ്

കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ അപകടത്തിൽ മരിച്ചത് മഹാരാഷ്ട്രയിൽ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിയും വനിതാ സുഹൃത്തും. കൊട്ടാരക്ക സ്വദേശിയും മഹാരാഷ്ട്ര താനേയിൽ സ്ഥിര താമസക്കാരനുമായ ജെയിംസ് ജോർജ് (48) , സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സർജിയു(27)മാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എറണാകുളത്തെ കണക്ടിംങ് ക്യാബിൽ നിന്നാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. തുടർന്ന്, കുമരകത്ത് ഹൗസ് ബോട്ടിൽ സർവീസ് നടത്തുന്നതിനാണ് ഇവർ എത്തിയിരുന്നത്. ഇവിടെ എത്തിയ ശേഷം ഹൗസ് ബോട്ടിൽ പോകുന്നതിനായി കാർ ആറ്റിറമ്പിലേയ്ക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കാറിനുള്ളിൽ ഒരു കുട്ടി കൂടി ഉണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്താണ് രണ്ടു പേരെയും പുറത്ത് എടുത്തത്. അതുകൊണ്ടു തന്നെ കാറിനുള്ളിൽ മറ്റാരും ഇല്ലെന്നു പൊലീസ് ഉറപ്പിക്കുന്നു. ദിശയറിയാതെ കാറിലെത്തി വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. മഹാരാഷ്ട്രയിലെ താനയിൽ നിന്നും അവധി ആഘോഷിക്കാനും കുമരകം കാണനുമാണ് വിനോദ സഞ്ചാരികൾ എത്തിയത്. ഇവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പേരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles