കോട്ടയം: കളത്തിപ്പടി പൊൻപള്ളി പള്ളിയ്ക്കു സമീപത്തെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ മരം വീണു. ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് മരം കാറിനു മുകളിൽ വീണത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. കളത്തിപ്പടി കിടാരത്തിൽ ജിനുവിന്റെ വീടിനു മുകളിലാണ് മരം വീണത്. പൊൻപള്ളി പള്ളിയക്കു സമീപത്തെ വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഈ സമയമുണ്ടായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു. കാറിനു സമീപത്ത് ഉടമസ്ഥരില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തെങ്ങ് വെട്ടിമാറ്റുന്നതിനുള്ള നടപടികൾ നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്.
Advertisements