ജോലി സമ്മർദം സഹിക്കാനായില്ല; എറണാകുളത്തെ ഐടി സ്ഥാപനത്തിലെ ജീവനക്കാരനെ കഞ്ഞിക്കുഴിയിലെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ജോലി സമ്മർദം സഹിക്കാനാവാതെ വന്നതിനെ തുടർന്ന് യുവാവിനെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ കഞ്ഞിക്കുഴി മുട്ടമ്പലം സ്‌കൈലൈൻ ഫ്‌ളാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസിനെ(23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംംഭവം. രാത്രിയിൽ ഏറെ വൈകി ജേക്കബ് ഫ്‌ളാറ്റിൽ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. അമിത ജോലി സമ്മർദത്തിലായിരുന്നു തങ്ങളുടെ മകനെന്നും ഇവർ പറഞ്ഞു. തുടർന്ന്, ഇന്നു പുലർച്ചെ ഇവർ എഴുന്നേറ്റപ്പോഴാണ് മകനെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന്, മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles