കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിലെ ഉപതിരഞ്ഞെടുപ്പ് : എൽ.ഡി.എഫിന് വിജയം

കെ. മഹാദേവൻ
റിപ്പോർട്ടർ
ജാഗ്രതാ ന്യൂസ്
ഏറ്റുമാനൂർ

കോട്ടയം : കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വിനീത രാഗേഷ് ആണ് വിജയിച്ചത്. കേരള കോൺഗ്രസ് എം പ്രതിനിധിയാണ് വിനീത. 216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനീതയുടെ വിജയം.

Advertisements

വാർഡ് മെമ്പറും കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൽഡിഎഫ് പ്രതിനിധി കേരള കോൺഗ്രസ്( എം ) ലെ മിനു മനോജ് സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 405 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി 477 വോട്ട് നേടിയപ്പോൾ യു.ഡി.എഫിന് 261 ഉം, ബി.ജെ.പിയ്ക്ക് 99 ഉം വോട്ട് ലഭിച്ചു.പോളിംഗ് ശതമാനം 62.32 ശതമാനമായിരുന്നു.

Hot Topics

Related Articles