കോട്ടയം കങ്ങഴയില്‍ പച്ചക്കറി കട കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന; ഒന്‍പത് ലിറ്റര്‍ വിദേശമദ്യവുമായി പച്ചക്കറിക്കട ഉടമ പൊലീസ് പിടിയിലായി

കോട്ടയം: ബിവറേജ് അവധിയുള്ള ദിവസങ്ങളിലും ഡ്രേ ഡേ ദിവസങ്ങളിലും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്‍പത് ലിറ്റര്‍ വിദേശമദ്യവുമായി പച്ചക്കറിക്കട ഉടമ പിടിയില്‍. ചങ്ങനാശേരി കങ്ങഴ ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന കോട്ടയം പാമ്പാടി വില്ലേജില്‍ പൂതകുഴി കരയില്‍ പാലക്കല്‍ വീട്ടില്‍ മാധവന്‍ മകന്‍ മുരളീധരനെയാണ് കോട്ടയം എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്വ്കാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

Advertisements

ചങ്ങനാശേരി കങ്ങഴയിലെ പച്ചക്കറി കട കേന്ദ്രീകരിച്ചായിരുന്നു പ്രതി മദ്യവില്‍പ്പന നടത്തിയിരുന്നത്. മദ്യവില്‍പ്പനയില്ലാത്ത ദിവസങ്ങളിലും ഡ്രൈഡേ ദിവസങ്ങളിലുമായിരുന്നു ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇതേ തുടര്‍ന്നു ദിവസങ്ങളായി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതേ തുടര്‍ന്നു സ്വാതന്ത്ര്യ ദിനത്തില്‍ ഫിലിപ്പ് തോമസ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പിടികൂടിയത്്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ പച്ചക്കറിക്കടയില്‍ സൂക്ഷിച്ചിരുന്ന ആറു ലിറ്റര്‍ മദ്യവും, ഇയാളുടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. സ്‌കൂട്ടറും മദ്യം വിറ്റ് ലഭിച്ച 3500 രൂപയും പിടിച്ചെടുത്തു. പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ലെനിന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മാമ്മന്‍ സാമുവല്‍, സുരേഷ് എസ്, ലാലു തങ്കച്ചന്‍, ദീപു ബാലകൃഷ്ണന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ വിജയ രശ്മി എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles