കോട്ടയം . കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി റിമാന്റ് ചെയ്ത ഡോക്ടറെ ശാരീരിക അസ്വസ്തയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശു പത്രിയിലെ സർജൻ ഡോ എം എസ് സുജിത് കുമാറാണ് (43) മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് മുണ്ടക്കയം സ്വദേശിയായ യുവാവിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുമ്പോൾ കോട്ടയം വിജിലൻസ് സംഘം പിടികൂടിയത്. തുടർന്ന് ഇന്നലെ (ചൊവ്വാഴ്ച ) കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
ഈ സമയം ശാരീക അസ്വസ്ത പ്രകടിപ്പിച്ചതിനെ തുടർന്ന് രാത്രി 9 ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച അദ്ദേഹത്തെ ആശുപത്രിഅധികൃതരുടെ നേതൃത്വത്തിൽ 14 വാർഡിന് സമീപമുള്ള ഒരു മുറിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മുണ്ടക്കയംസ്വദേശിയായ
രോഗിയുടെ ഹെർണിയ ശസ്ത്രക്രീയക്ക് വേണ്ടി 5000 രൂപാ ഡോക്ടർ കൈക്കൂലി ചോദിച്ചിരുന്നു. കഴിഞ്ഞ 15 ന് ഡോക്ടർ കൺസൾട്ടിംഗ് നടത്തുന്ന വീട്ടിലേയ്ക്ക്
രോഗിയെ വിളിച്ചു വരുത്തുകയും, 16 ന്
അഡ്മിറ്റ് ചെയ്തേ ശേഷം 18 ന് ഓപ്പറേഷൻ നടത്താമെന്നും 5000 തരണമെന്നും ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതനുസരിച്ച് 2000 രൂപാ അഡ്വാൻസ് വാങ്ങി. 18 ന് ശസ്ത്രക്രീയക്ക് ശേഷം വാർഡിൽ കഴിയവേ 20 ന്, രോഗിയുടെ മകനോ ട് ബാക്കി തുകയായ 3000 രൂപാ ചോദിച്ചു. തുടർന്ന് ഇവർ കോട്ടയം വിജിലൻസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെ വിജിലൻസ് സംഘം നീരീക്ഷിച്ചു വരികയായിരുന്നു. തിങ്കളാഴ്ച സൂരജിന്റെ വീട്ടിനോട് ചേർന്നുള്ള കൺസൾട്ടിംഗ് റൂമിൽ വച്ച് രോഗിയുടെ മകനിൽ നിന്ന് കൈക്കൂലിയായ 3000 രൂപാ കൈപ്പറ്റുന്നതിനിടയിൽ
ഡിവൈ എസ് പി പി ജി മനോജ് കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതി റിമാന്റ് ചെയ്യുന്ന ഒരു പ്രതി ശാരീരിക അസ്വസ്തത പ്രകടിപ്പിച്ച് ആശുപത്രിയിൽ പ്രവേശിക്കപെ ടുമ്പോൾ ലഭിക്കാത്ത തരത്തിലുള്ള വിഐപിപരിഗണനയാണ് കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടി റിമാന്റ് ചെയ്ത് ആശുപത്രിയിൽ കഴിയുന്ന ഡോക്ടർക്ക് ലഭിക്കുന്നത്. കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ വിജിലൻസ് സംഘം പിടികൂടി കോട്ടയം സബ് ജയിലിലേക്ക് റിമാന്റ് ചെയ്ത് മെഡിക്കൽ കോളജിൽ എത്തിക്കുന്നതു വരെ വളരെ
വിഐപി പരിഗണന ലഭിക്കുവാൻ ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ ഡോക്ടറുടെ രക്തസമ്മർദം ഉയർന്നതാണെന്ന് യൂണിറ്റ് ചുമതല വഹിക്കുന്ന ഡോക്ടർ പി പ്രശാന്ത് കുമാർ അറിയിച്ചു.