കോട്ടയം: ആക്രിക്കച്ചവടക്കാരൻ ചമഞ്ഞ് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നു മോഷണം നടത്തിയിരുന്ന യുവാവ് പിടിയിൽ. നിർമ്മാണത്തിലിരുന്ന വീടുകളിൽ നിന്നു വയറിംങ് ഉപകരങ്ങളും സാധനങ്ങളും മോഷ്ടിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഓലായത്തിൽ അഹദ് ഫൈസലിനെയാണ് കാഞ്ഞിരപ്പള്ളി എസ്.ഐ
അരുൺ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിരന്തരമായി മോഷണം നടന്നിരുന്നു. ഇതേ തുടർന്നു പ്രദേശത്ത് പൊലീസ് പരിശോധന ശക്തമായിരുന്നു. ഇതിനിടെയാണ് മോഷണം നടന്ന വീടുകളുടെ പരിസരത്ത് പ്രൈവറ്റ് നമ്പരുള്ള ഓട്ടോറിക്ഷ എത്തിയിരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു ഓട്ടോറിക്ഷയുടെ ഉടമയെ കണ്ടെത്തുകയായിരുന്നു. തുടർന്നു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. പ്രദേശത്തെ നിരവധി വീടുകളിൽ സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.