കോട്ടയം കറുകച്ചാലിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് യുവാവ് മരിച്ചു; മരിച്ചത് എസ്.എൻ.ഡി.പി യോഗം കാരയ്ക്കാട്ട്കുന്ന് ശാഖാ കമ്മിറ്റി അംഗം

കോട്ടയം: കറുകച്ചാലിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു യുവാവ് മരിച്ചു. കറുകച്ചാൽ കാരക്കാട്ട് കുന്നേൽ എസ്.എൻ.ഡി.പി 3236 ശാഖാ കമ്മിറ്റിയംഗം താന്നിക്കുന്നേൽ സനീഷ് (33) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി വൈകി കറുകച്ചാൽ എൻ.എസ്.എസിനു സമീപമായിരുന്നു അപകടം. സനീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡിൽ മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്‌കാരം നാളെ സെപ്റ്റംബർ 22 തിങ്കളാഴ്ച വൈകിട്ട് നാളെ വൈകിട്ട് നാലു മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles