കോട്ടയം : ഒക്ടോബറിൽ കോട്ടയത്ത് വെച്ച് നടത്തുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളന കലവറയിലേക്കു നൽകേണ്ട പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ തുടക്കമായി കുമരനെല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി കണ്ടെത്തിയ സ്ഥലത്തു പയർ വിത്ത് വിതച്ചുകൊണ്ടു കർഷക സംഗം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ഇ.എസ് ബിജു ഉത്ഘാടനം ചെയ്തു.
കുമരനെല്ലൂർ മേഖല പ്രസിഡന്റ് അഡ്വ. നിധിൻ പുല്ലുകാടൻ അധ്യക്ഷത വഹിച്ചു .സി.പി.എം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്,സി.പി.എം ജില്ലാ കമ്മിറ്റി അംഗം സാനു മുണ്ടാലിൽ,കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ ചന്ദ്രമോഹൻ,യൂണിറ്റ് പ്രസിഡന്റ് പി.എൻ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.കർഷക സംഘം കുമാരനെലൂർ വെസ്റ്റ് മേഖല സെക്രട്ടറി കെ.പി സദാശിവൻ നായർ സ്വാഗതവും എസ്.എച്ച്.മൗണ്ട് ബ്രാഞ്ച് സെക്രട്ടറി എം.ആർ കൃഷ്ണൻകുട്ടി നന്ദിയും രേഖപ്പെടുത്തി.