കോട്ടയം: എറണാകുളം – കായംകുളം റൂട്ടിലെ പാതഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ പരിശോധന ഇന്ന്. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള പാതഇരട്ടിപ്പിക്കൽ ജോലികളാണ് ഇപ്പോൾ പൂർത്തിയായത്. ഈ ജോലികളുടെ സുരക്ഷാ പരിശോധനയാണ് ഇന്ന് നടക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ മധ്യകേരളത്തിലെ തന്നെ യാത്രാ ക്ലേശത്തിനാണ് പരിഹാരം ആകുക. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി ജൂൺ ആദ്യത്തോടെ തന്നെ ഇതുവഴി ട്രയിൻ ഗതാഗതം അതിവേഗത്തിലാക്കാമെന്നാണ് പ്രതീക്ഷ.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ റെയിൽവേയുടെ സുരക്ഷാ പരിശോധന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ മൂലം പരിശോധന അൽപം വൈകുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. ന്നൊൽ പോലും കൃത്യമായി പരിശോധന ഇന്ന് തന്നെ പൂർത്തിയാക്കുമെന്നാണ് ലഭിക്കുന്ന വിവരം. റെയിൽവേ സുരക്ഷാ കമ്മിഷണർ അഭയകുമാർ റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ പാറോലിക്കലിൽ നിന്നും കോട്ടയത്തേയ്ക്ക് മോട്ടോർ ട്രോളിയിലാണ് കമ്മിഷണർ സഞ്ചരിക്കുക. മൂന്നു മണിയ്ക്ക് ട്രെയിനിന്റെ എൻജിനും ബോഗിയും ഓടിച്ചും പരിശോധന നടത്തും. 2003 ൽ ആരംഭിച്ച പാത ഇരട്ടിപ്പിക്കൽ 2020 ൽ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. ബാക്കി എല്ലാ സ്ഥലത്തെയും സ്ഥലം ഏറ്റെടുപ്പ് അടക്കം പൂർത്തിയായെങ്കിലും കോട്ടയം – ചിങ്ങവനം – ഏറ്റുമാനൂർ ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് മാത്രം പൂർത്തിയായിരുന്നില്ല. ഇതാണ് രണ്ടു വർഷം വൈകി ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.