കടുത്തുരുത്തി: മാഞ്ഞൂരിലുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു യുവാവ്. മാഞ്ഞൂർ വഞ്ചിപ്പുരയ്ക്കൽ ചിറയിൽ പരേതനായ വി.കെ. വാവയുടെ മകൻ മിഥുൻ (35 ) ആണ് മരിച്ചത്. പുലർച്ചെയാണ് ആശുപത്രിയിൽ വച്ചു യുവാവിന്റെ മരണംഇരവിമംഗലം കക്കത്തുമലയിൽ 15 ന് പുലർച്ചെയായിരുന്നു അപകടം. മാതാവ് വത്സമ്മ കാണക്കാരി ബ്രഹ്മനാലൊടിയിൽ കുടുംബാംഗം. സഹോദരങ്ങൾ – അഖിൽ, പരേതനായ അരുൺ. സംസ്ക്കാരം നടത്തി.
Advertisements