കോട്ടയം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ ദേശീയ ദുരന്തത്തിന് സമാനമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. രണ്ടിലധികം സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിച്ചിരിക്കുന്ന നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെ കുറിച്ച് പ്രധാനമന്ത്രി തുടരുന്ന മൗനം ആശങ്കപ്പെടുന്നതാണ്. സാധാരണക്കാരായ വിദ്യാർത്ഥികൾ വർഷങ്ങളായി നടത്തുന്ന അധ്വാനത്തെ അവഹേളിക്കുന്ന സമീപനമാണിത്.
രാജ്യത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിലൊന്നും ഒരു പ്രതികരണവും നടത്തില്ലെന്ന വാശി പ്രധാനമന്ത്രി ഉപേക്ഷിക്കണം. ഭാവിയെ കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളെയും അവരുടെ രക്ഷകർത്താക്കളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യണം.രാജ്യത്തെ പരീക്ഷ നടത്തിപ്പ് സംവിധാനത്തിനത്തിൻ്റെ വിശ്വാസ്യതയാകെ തകർന്നിരിക്കുകയാണ്.ഇതിന് ശാശ്വത പരിഹാരം കാണുവാൻ ആവശ്യമായ ശക്തമായ നടപടികളാണ് കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.കേരളാ യൂത്ത് ഫ്രണ്ട്(എം) 54-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജന്മദിന സന്ദേശം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷതയിൽ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ,
എം.എല്‍.എമാരായ ജോബ് മൈക്കിൾ,സെബാസ്റ്റ്യൻ കുളത്തുങ്കൽ , കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ
അഡ്വ: അലക്സ് കോഴിമല,സജി അലക്സ് കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് പ്രൊഫ: ലോപ്പസ് മാത്യു,സാജൻ തൊടുക,അഡ്വ:റോണി മാത്യു,ഷേയ്ക്ക് അബ്ദുള്ള,അഡ്വ:ദീപക് മാമ്മൻ മത്തായി,ബിറ്റു വ്യന്ദാവൻ,റോണി വലിയപറമ്പിൽ,ബിൻസൺ ഗോമസ്,എൽബി അഗസ്റ്റിൻ, അഡ്വ: ശരത് ജോസ്, സുനറ്റ് കെ വൈ, ഡിനു ചാക്കോ,ചാർളി ഐസക്ക്,സുനിൽ പയ്യപ്പള്ളി, ജോജി പി തോമസ്,എസ് അയ്യപ്പൻപിള്ള,മനു ആൻ്റണി,അജീഷ് കുമാർ, ബ്രൈറ്റ് വട്ടനിരപ്പേൽ, മാത്യൂ നൈനാൻ, വർഗീസ് ആൻ്റണി,പീറ്റർ പാവറട്ടി എന്നിവർ പ്രസംഗിച്ചു.