കോട്ടയം പ്രസ് ക്ലബ് ക്രിക്കറ്റ് ടൂർണമെന്റ് : ദീപികയ്ക്ക് ആദ്യ വിജയം 

കോട്ടയം : കോട്ടയം പ്രസ് ക്ലബ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരള കൗമുദിയ്ക്കെതിരെ ദീപികയ്ക്ക് വിജയം. ടൂർണമെന്റിലെ ആദ്യ വിജയമാണ് ദീപിക നേടിയത്. സി.എം.എസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 56 റണ്ണിനാണ് ദീപികയുടെ വിജയം. കേരള കൗമുദിയെ രാഹുൽ ചന്ദ്രശേഖറാണ് നയിച്ചത്. ദീപികയെ അരുൺ കുമാർ നയിച്ചു. 

Advertisements

ആദ്യം ബാറ്റ് ചെയ്ത ദീപിക എട്ട് ഓവറിൽ 131 റണ്ണെടുത്തു. ഒരു വിക്കറ്റ് മാത്രമാണ് ദീപികയ്ക്ക നഷ്ടമായത്. 25 പന്തിൽ 72 റണ്ണെടുത്ത ജേക്കബും , 25 പന്തിൽ 42 റണ്ണെടുത്ത മനുവും ചേർന്നാണ് ദീപികയ്ക്ക് മികച്ച സ്കോർ നൽകിയത്. ജേക്കബ് റണ്ണൗട്ടായി. എട്ട് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമാക്കി 76 റൺ മാത്രമാണ് കൗമുദിയ്ക്ക് നേടാനായത്. 19 പന്തിൽ 32 റണ്ണെടുത്ത വിഷ്ണു ആണ് കൗമുദിയുടെ ടോപ്പ് സ്കോറർ. 

Hot Topics

Related Articles