കടുത്തുരുത്തി : ക്ഷേത്രം നിർമ്മിക്കാൻ 60 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വ്യവസായിയുടെ കെണിയിൽ കുടുങ്ങി ക്ഷേത്രം പൊളിച്ച ക്ഷേത്ര ഭാരവാഹികൾ വെട്ടിലായി. കുറുപ്പന്തറ ഓമല്ലൂർ ശ്രീ മഹാ ശനീശ്വര ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് എറണാകുളം സ്വദേശീയും ഹൈന്ദ്രാബാദിൽ ബിസിനസുകാരനുമായ റ്റി എസ് വിനിത് ഭട്ടിന്റെ വാഗ്ദാനം വിശ്വസിച്ച് ക്ഷേത്രം പൊളിച്ച് വെട്ടിലായത്. പുനരുദ്ധാരണ പ്രവർത്തനവുമായി ബന്ധപെട്ട് ട്രസ്റ്റ് ഭാരവാഹികളെ വ്യവസായി കബളിപ്പിച്ചതായി കാണിച്ച് ക്ഷേത്രം കാര്യദർശി മുഖ്യമന്ത്രി , വൈക്കം എ എസ് പി എന്നിവർക്ക് പരാതി നൽകി.
കഴിഞ്ഞ വർഷം ഏപ്രിൽ 17 നായിരുന്നു സംഭവങ്ങളുടെ തുടക്കം. എറണാകുളം സ്വദേശീയും ഹൈന്ദ്രാബാദിൽ ബിസ്നസുകാരനുമായ റ്റി എസ് വിനിത് ഭട്ട് എന്ന വ്യക്തി ക്ഷേത്രത്തിൽ എത്തി. തുടർന്ന് , ക്ഷേത്രം വിപുലീകരിക്കേണ്ട ആവിശ്യകതകൾ ക്ഷേത്രം ട്രസ്റ്റിനെ പറഞ്ഞ് ബോധ്യപെടുത്തി. പുനരുദ്ധാരണം സംബധിച്ച മുഴുവൻ തുകയും താൻ കണ്ടെത്തി കൊള്ളാമെന്നും ക്ഷേത്രം ഭാരവാഹികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. തന്നെ ട്രസ്റ്റ് ചെയർമാൻ ആക്കി നോട്ടീസ് അടിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ ആവിശ്യങ്ങൾ അംഗീകരിച്ച ക്ഷേത്രം ഭാരവാഹികൾ കഴിഞ്ഞ വർഷം ഏപ്രിൽ 28 ന് ക്ഷേത്രാങ്കണത്തിൽ വച്ച് എം എൽ എ യുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. തുടർന്ന് യോഗത്തിൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ താൻ ഏറ്റെടുക്കുന്നതായും ആറ് മാസത്തിനകം ക്ഷേത്ര പണികൾ പൂർത്തിയാക്കി പുന പ്രതീഷ്ഠ നടത്തും എന്നതായിരുന്നു ധാരണ. തുടർന്ന് ഏകദേശം 60 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ നടത്തുവാൻ എസ്റ്റിമേറ്റ് എടുപ്പിക്കുകയും നിർമ്മാണത്തിന്റെ മുഴുവൻ ചിലവും വിനീത് ഭട്ട് എന്ന യാൾ ഏറ്റെടുക്കുകയും തുടർന്ന് ക്ഷേത്രം പൊളിക്കുകയും ചെയ്തു. തുടർന്ന് പല ഘട്ടങ്ങളിൽ ആയി ഇയാൾ നാല് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അറുനൂറ്റി അമ്പത് രൂപ ക്ഷേത്രം ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.
എന്നാൽ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയതുമുതൽ ഇയാൾ ഫോൺ എടുക്കുകയോ ക്ഷേത്രത്തിൽ വരുകയോ ചെയ്യുന്നില്ലാ എന്നും പരാതിയിൽ പറയുന്നു. ഇയാൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിൽ സമാന രീതിയിൽ കബളിപ്പിക്കൽ നടത്തിയിട്ടുള്ളതായും പല സ്ഥലങ്ങളിൽ പല പേരുകളിൽ ക്ഷേത്രം തന്ത്രി ആയും .പ്രഭാക്ഷകൻ ആയും . ജോതിഷി വാസ്തു കൺസൾട്ടന്റ് പൂജാരി തുടങ്ങിയ വേക്ഷ ങ്ങളിൽ എത്താറുണ്ട് എന്നും ശനീശ്വര ക്ഷേത്ര ഭാരവാഹികൾ പരാതിയിൽ പറയുന്നു. ഇയാൾ കബളിപ്പിച്ച് പിൻന്മാറിയതോടെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയിൽ ആണ്.