ന്യൂഡൽഹി : വിമാനത്തിനകത്ത് വച്ച് എയർലൈൻസ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരനെതിരെ നടപടിയെടുത്ത് അധികൃതർ. സ്പൈസ് ജെറ്റ് വിമാനത്തിൽ വച്ചാണ് യാത്രക്കാരൻ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിമാനത്തിൽ വച്ച് ജീവനക്കാരിയെ മോശമായി സ്പർശിച്ചു എന്നാണ് കമ്ബനി വ്യക്തമാക്കുന്നത്. ഇത് ചോദ്യംചെയ്തപ്പോൾ വിമാനത്തിനകത്ത് സ്ഥലമില്ലായ്മയാണ് ഇതിന് കാരണമെന്ന് യാത്രക്കാരൻ വിശദീകരിച്ചു. ഇദ്ദേഹത്തെ കൂടെയുണ്ടായിരുന്ന യാത്രക്കാരനും പിന്തുണച്ചു. തുടർന്ന് ഇത് വാക്കേറ്റമാവുകയായിരുന്നു. വാക്കേറ്റമുണ്ടായതോടെ സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് രണ്ട് യാത്രക്കാരെയും വിമാനത്തിന് പുറത്താക്കുകയും എയർപോർട്ടിൽ തടഞ്ഞു വയ്ക്കുകയും ചെയ്തു. പിന്നീട് ഇവരിൽ നിന്ന് മാപ്പ് എഴുതി വാങ്ങിയതായി എയർലൈൻസ് അധികൃതർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവസങ്ങൾക്ക് മുമ്ബ് വിമാനത്തിനകത്ത് വച്ച് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന കേസിൽ ശങ്കർ മിശ്ര എന്നയാൾക്കെതിരെ കേസെടുത്തിരുന്നു, ഇയാൾക്ക് എയർ ഇന്ത്യ യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു.