രണ്ടാം പിണറായി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഗണേഷ്‌കുമാർ; മന്ത്രിമാരുടെ പ്രവർത്തനം പോര; എൽഡിഎഫിന്റെ വകുപ്പുകൾക്കെതിരെ ആഞ്ഞടിച്ച് ഗണേഷ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ എംഎൽഎ. മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം ഇടത് നിയമസഭാ കക്ഷിയോഗത്തിനിടയിൽ വിമർശനമുന്നയിച്ചു.

നിലവിലെ സാഹചര്യത്തിൽ എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാനാകാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. എംഎൽഎമാർക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും ലഭിക്കുന്നില്ല. വകുപ്പുതല വീഴ്ചയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. അടുത്ത ബഡ്ജറ്റിലെങ്കിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം ഗണേഷ് കുമാർ എംഎൽഎയുടെ നിശിത വിമർശനത്തിൽ യോഗത്തിൽ വെച്ച് തന്നെ ചില സിപിഎം എംഎൽഎമാർ വിയോജിപ്പ് രേഖപ്പെടുത്തി. ഗണേഷ് കുമാറിന്റെ വിമർശനം ശരിയായില്ല എന്ന് ഇവർ ചൂണ്ടിക്കാട്ടിയപ്പോൾ ഇവിടെയല്ലാതെ വേറെവിടെ പോയി പറയുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം.

Hot Topics

Related Articles