മരങ്ങാട്ടുപിള്ളി : കയ്യിൽ കാൽ കാശില്ലാത്ത സർക്കാർ കൺകെട്ട് നമ്പറുകൾ കാണിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതാണ് ബജറ്റിലൂടെ കാണിക്കുന്നത് എന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പദ്ധതിവിഹിതം വെട്ടിക്കുറച്ചു പഞ്ചായത്തിനെ ഞെരുക്കുന്ന പണിയാണ് സർക്കാർ ചെയ്യുന്നത്. പ്രാദേശിക സർക്കാരുകൾക്ക് അനുവദിക്കുന്ന ഫണ്ട് മുഴുവൻ മുച്ചീട്ട് കളിക്കാരന്റെ കൗശലത്തോടെ സർക്കാർ തന്നെ അടിച്ചെടുക്കുന്നു.
അതിനിടയിലാണ് കെടുകാര്യസ്ഥത മൂലം മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണസമിതി ഫണ്ട് ചെലവാക്കാതെ പാഴാക്കി ജനങ്ങളെ പരിഹസിക്കുന്നത്. സർക്കാരിന്റെയും പഞ്ചായത്തിന്റെയും പിടിപ്പുകേട് മൂലം ദുരിതത്തിലായ ജനങ്ങളോട് മാപ്പ് പറയാനുള്ള മര്യാദ എങ്കിലും ഭരണക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
![](https://jagratha.live/wp-content/uploads/2025/02/1002031470-1024x392.jpg)
![](https://jagratha.live/wp-content/uploads/2025/02/1002031473-1024x436.jpg)
![](https://jagratha.live/wp-content/uploads/2025/02/1002031465-1024x682.jpg)
ഗ്രാമീണറോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോൾ,
പഞ്ചായത്തിന്റെ റോഡ് മൈന്റനെൻസ് ഫണ്ട് 94 ലക്ഷം രൂപ ചെലവാക്കാനാകാതെ പാഴാക്കി കളഞ്ഞ
പഞ്ചായത്തിന്റെയും സർക്കാരിന്റെയും കെടുകാര്യസ്ഥതയ്ക്കും ജനദ്രോഹത്തിനുമേതിരെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളിയിൽ നടത്തിയ സായാഹ്നധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മറ്റ് നേതാക്കളും പങ്കെടുക്കും. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. അഡ്വ ബിജു പുന്നത്താനം, അഡ്വ ജോർജ് പയസ്, ആൻസമ്മ സാബു, കെ വി മാത്യു, സാബു തേങ്ങുമ്പള്ളി, അഗസ്റ്റിൻ കൈമളേട്ട്, സണ്ണി വടക്കേടം, ജോസ് ജോസഫ് പി, തങ്കച്ചൻ വരണ്ടിയാനി, ഉല്ലാസ് വി കെ, ഷീല ബാബുരാജ്, ആഷിൻ അനിൽ മേലേടം, സിബു മാണി, കൃഷ്ണൻകുട്ടി കൊട്ടുപ്പിള്ളിയേൽ തുടങ്ങിയവർ പ്രസംഗിച്ചു