പാലാ: അച്ഛനോട് പല തവണ പൊരുതിത്തോറ്റ മാണി സി.കാപ്പനോട്, ആദ്യ നിയമസഭാ അങ്കത്തിൽ പരാജയപ്പെട്ട ജോസ് കെ.മാണി വീണ്ടും പാലായിൽ തന്നെ അങ്കത്തിനിറങ്ങും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണ് എവിടെ മത്സരിയ്ക്കുമെന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ചു മാതൃഭൂമി ന്യൂസ് തയ്യാറാക്കിയ റിപ്പോർട്ട് ഇവിടെ കാണാം..
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ജോസ് കെ.മാണി മാണി സി.കാപ്പന് എതിരെ മത്സരിച്ചു പരാജയപ്പെട്ടത്. ഇതേ തുടർന്ന് ഇത്തരവണ നടക്കുന്ന ചർച്ചകളിൽ ജോസ് കെ.മാണി കടുത്തുരുത്തിയിലേയ്ക്കു മാറുമെന്ന പ്രചാരണം ശക്തമായിരുന്നു. പാലാ സേഫല്ലെന്നും ആ സാഹചര്യത്തിൽ ജോസ് കെ.മാണി കേരള കോൺഗ്രസിനു കൂടുതൽ ശക്തിയുള്ള കടുത്തുരുത്തിയിലേയ്ക്കു മാറും എന്നായിരുന്നു പ്രചാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, കഴിഞ്ഞ ദിവസം പാലായിൽ നടന്ന കേരള കോൺഗ്രസ് യോഗത്തിൽ ജോസ് കെ.മാണി നിലപാട് എടുത്തതോടെയാണ് പാലായിൽ തന്നെ ജോസ് കെ.മാണി മത്സരിക്കും എന്ന് ഏതാണ്ട് ഉറപ്പായത്. പാലായിലെ വികസന പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ചു കേരള കോൺഗ്രസ് ഇപ്പോൾ തന്നെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി തന്നെ രംഗത്തിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.