കോട്ടയം വേമ്പനാട്ട് കായലിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു : മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത് ഫിഷറീസ് വകുപ്പ്

കോട്ടയം : പൊതു ജലാശയങ്ങളിലെ മത്സ്യ സംരക്ഷണത്തിനും മത്സ്യ ഉൽപാദനവർധനവിനും മെച്ചപ്പെട്ട മത്സ്യത്തിന്റെ  ലഭ്യതക്കും  മത്സ്യഉത്പാദന  മേഖലയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്കുമായി  സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതി പ്രകാരം കോട്ടയം ജില്ലയിൽ വേമ്പനാട്ടുകായലിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന  ഓപ്പൺ വാട്ടർ റാഞ്ചിങ്   എന്ന പരിപാടി നടപ്പിലാക്കി.

Advertisements

വേമ്പനാട്ട് കായലിൽ വൈക്കം നഗരസഭയിലെ ജങ്കാർ ജെട്ടി കടവിൽ 2022 സെപ്റ്റംബർ മാസം മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9. 30ന് ഒരുലക്ഷം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ബഹുമാനപ്പെട്ട വൈക്കം നിയോജകമണ്ഡലം എംഎൽഎ ശ്രീമതി സി കെ  ആശ ഓപ്പൺ വാട്ടർ റാഞ്ചിംഗിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .വൈക്കം നഗരസഭ ചെയർപേഴ്സൺ രാധികാ ശ്യം അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ അംഗങ്ങളായ സിന്ധു സജീവൻ ,പ്രീത രാജേഷ്, അശോകൻ വെള്ളവേലി, ബിന്ദു ഷാജി, രാജലക്ഷ്മി, ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, വൈക്കം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കണ്ണൻ.പി, അസിസ്റ്റൻറ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രശ്മി പി രാജൻ ,ഗിരീഷ്, സ്വാദിഷ് ജിഷ്ണു, സിമി  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.