കോട്ടയം മെഡിക്കൽ കോളേജിലെ ശ്‌സ്ത്രക്രിയാ തട്ടിപ്പ് വിവാദം; മെഡിക്കൽ കോളേജിൽ മരുന്നിന് കുറിപ്പെഴുതുന്നത് ഡോക്ടറോ ജീവനക്കാരനോ.. ? തട്ടിപ്പിൽ താല്ക്കാലിക ജീവനക്കാരൻ രക്തസാക്ഷിയായത് ഡോക്ടർമാരുടെ തട്ടിപ്പ് മറയ്ക്കാൻ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പ്രധാന ശസ്ത്രക്രീയാതീയ്യേറ്ററിൽ ശസ്ത്രക്രീയക്ക് വിധേയമായ
രോഗിക്ക് വേണ്ടി മരുന്ന് എഴുതി നൽകിയത്
ഡ്യൂട്ടിയിലുണ്ടായിരുന്ന,താൽക്കാലിക ജീവനക്കാരനല്ലന്നും, ജൂനിയർ ഡോക്ടർ എഴുതിയ കുറിപ്പ് ,ജീവനക്കാരൻ
രോഗിയുടെ ബന്ധുവിനെ ഏല്പിക്കുക മാത്രമേ, ചെയ്തിട്ടുള്ളൂവെന്നും ശസ്ത്രക്രീയാതീയ്യേറ്ററിലെ മറ്റ് ജീവനക്കാർ. ശസ്ത്രക്രീയാ തീയേറ്ററിൽ ഡ്യൂട്ടി ചെയ്യുന്ന നേഴ്‌സസ് മാർ അടക്കമുള്ള ഒരു ജീവനക്കാരും ശസ്ത്രക്രീയക്ക് വിധേയമാകുന്ന
രോഗിക്ക് മരുന്നുകൾ ആവശ്യമായി വന്നാൽ കുറിപ്പ് എഴുതി നൽകാറില്ലന്നും ജീവനക്കാർ പറയുന്നു.

Advertisements

കഴിഞ്ഞ ആഴ്ചയിൽ പ്രധാന ശസ്ത്രക്രീയാതീയ്യറ്ററിലെ ഒരു താൽക്കാലിക ജീവനക്കാരൻ ശസ്ത്രക്രീയക്ക് വിധേയമായ ഒരു രോഗിക്ക് വേണ്ടി മരുന്ന് വാങ്ങുവാൻ ബന്ധു കൈവശം കുറിപ്പ് എഴുതി നൽകിയെന്ന് ആ
രോപിച്ച് രോഗി ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നു. ശനിയാഴ്ച പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ആശുപത്രിഅധികൃതർ ഏറ്റുമാനൂർ പേരൂർ സ്വദേശിയായ താൽക്കാലിക ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെർണ്യ ശസ്ത്രക്രീയക്ക് വിധേയമായ, അതിരമ്പുഴ സ്വദേശിയാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നത്. ശനിയാഴ്ച രാവിലെ 10 ന്പരാതിക്കാരനെ ആശുപത്രി അധികൃതർ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയേ ശേഷമാണ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്
കഴിഞ്ഞ 23ന് ജനറൽ സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും 27 ന് ശസ്ത്രക്രീയക്ക് വിധേയമാകുകയും ചെയ്തു. ശസ്ത്രക്രീയാ ദിവസം രാവിലെ 7.30 ന് രോഗിയെ ശസ്ത്രക്രിയാതീയ്യേറ്ററിൽ പ്രവേശിപ്പിച്ചു.

മണിക്കൂറുകൾ കൾ ക്ക് ശേഷം തീയ്യേറ്ററിലെ ഒരു ജീവനക്കാരനെത്തി,ജസ്റ്റിൻ മാത്യൂവിന്റെ കൂട്ടിരിപ്പുകാരെ വിളിച്ചു. ഒരു ബന്ധു വന്നയുടൻ ഈ മരുന്നു വാങ്ങി കൊണ്ടുവരുവാൻ ഒരു കുറിപ്പ് നൽകി. അത് ആർപ്പു ക്കര പഞ്ചായത്ത് കോംപ്ലക്‌സിന് സമീപത്ത് പ്രവർത്തിക്കുന്ന സർജിക്കൽ സ്ഥാപനത്തിൽ നിന്ന് തന്നെ വാങ്ങണമെന്ന് പ്രത്യേകം പറയുകയും ചെയ്തു. 7650 രൂപാ വില വരുന്ന ഈ മരുന്നു വാങ്ങി ജീവനക്കാരൻ കൈവശം രോഗിയുടെ ബന്ധു കൊടുത്തു. പിന്നീട് മറ്റൊരു മരുന്നിനുള്ള കുറിപ്പ് നൽകി. രണ്ടാമത് നൽകിയ കുറിപ്പുമായി സർജറിക്കൽ കടയിൽ ചെന്നപ്പോൾ അല്പം കഴിഞ്ഞ് എത്തിയാൽ മതിയെന്ന് സർജീക്കൽ കടയിലെ ജീവനക്കാരൻ പറഞ്ഞു.

ഇതനുസരിച്ച് ബന്ധു തിരികെ തീയ്യേറ്ററിന് മുൻവശം എത്തിയപ്പോൾ, രോഗിയെ ശസ്ത്രക്രീയ കഴിഞ്ഞ് ജനറൽ സർജറി തീർവ്വ പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയതായി അറിഞ്ഞു. ശസ്ത്രക്രീയക്ക് ശേഷവും മരുന്ന് വാങ്ങുവാൻ കുറിപ്പ് തന്ന ജീവനക്കാരന്റെ നടപടിയിൽ സംശയം തോന്നിയ ബന്ധു , അടുത്ത ദിവസം രോഗിയെ പരിശോധിക്കാനെത്തിയ പ്രധാന ഡോക്ടറോട് വിവരം പറഞ്ഞു. ഞാനോ സഹ ഡോക്ടർമാരോ ശസ്ത്രക്രീയാ ദിവസം മരുന്നു വാങ്ങുവാൻ ആർക്കുീ നിർദ്ദേശം നൽകിയിട്ടില്ലെന്നും, ജീവനക്കാർക്ക് മരുന്ന് കുറിച് നൽകുവാൻ സർജറി വിഭാഗത്തിലെ ഒരു ഡോക്ടർമാരും അനുവാദം നൽകിയിട്ടില്ലെന്നും, അങ്ങനെ നൽകുവാനുള്ള യോഗ്യത ഈ ജീവനക്കാർക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.

എന്നാൽ ജീവനക്കാരൻ നൽകിയതെന്ന് ആരോപിക്കുന്ന മരുന്നിന്റെകുറിപ്പ് പരിശോധിച്ചാൽ അറിയാൻ കഴിയും ഇത് ഡോക്ടർ എഴുതിയതാണോ അ
തോ ജീവനക്കാരൻ എഴുതിയതോ എന്ന്. ഡോക്ടർ എഴുതി തന്ന മരുന്നിന്റെ കുറിപ്പ് രോഗിയുടെ ബന്ധു കൈവശം ഈ ജീവനക്കാരൻ കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് ശസ്ത്രക്രീയാതീയ്യേറ്ററിലെ മറ്റ് ജീവനക്കാർ പറയുന്നുത്. ജൂനിയർഡോക്ടർമാർ കുറിച് നൽകുന്ന മരുന്നുകളുടെ കുറിപ്പ് രോഗികളുടെ ബന്ധുക്കളെ വിളിച്ച് നൽകുകയെന്ന
ജോലി മാത്രമേ തങ്ങൾക്ക് ഉള്ളൂവെന്നും തീയ്യറ്റർ ജീവനക്കാർ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.