കോട്ടയത്തിൻ്റെ വികസനം: സി.പി.എം നടത്തുന്നത് വാസ്ത വിരുദ്ധമായ പ്രചാരണം;  കഞ്ഞിക്കുഴി ഫ്ളൈ ഓവറിനും ചിങ്ങവനം സ്പോട്സ് കോംപ്ലക്സിനും അനുമതി ലഭിച്ചു ; കോട്ടയത്ത് വികസനപ്പോര്  തുടരുന്നു 

കോട്ടയം : നിയോജക മണ്ഡലത്തിലെ വർക്കുകളെക്കുറിച്ച് കഴിഞ്ഞ ദിവസം സി. പി. എം. നേതൃത്വത്തിൽ വാർത്ത സമ്മേളനം നടത്തുകയുണ്ടായി. അതിൽ വസ്തുതയ്ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയത്.  

Advertisements

പത്രസമ്മേളനത്തിൽ പറഞ്ഞ വർക്കുകളായ കഞ്ഞിക്കുഴി ഫ്ളൈ ഓവറിന്റെയും, ചിങ്ങവനം സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും യാതൊരുവിധ ഓർഡറുകളും ഇല്ല എന്നും , ഉണ്ടെങ്കിൽ കോട്ടയം എം. എൽ. എ. കാണിക്കണമെന്നും സി. പി. എം. നേതാവ് വെല്ലുവിളിക്കുകയുമുണ്ടായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ കുഞ്ഞിക്കുഴി ഫ്ളൈ ഓവറിന്റെ അഡ്മിനിസ്ട്രേറ്റീവ് സാങ്ഷനും ടെക്നിക്കൽ സാങ്ഷനും പൂർത്തി യായി വർക്ക് തുടങ്ങുവാൻ ആരംഭിച്ചപ്പോഴാണ് ഈ പദ്ധതി മുടക്കിയത്.  അതുപോലെ തന്നെ കോടിമത രണ്ടാം പാലത്തിന്റെ സ്ഥലം ഏറ്റെടുക്കാതെയാണ് നിർമ്മാണ പ്രവർത്ത നങ്ങൾ തുടങ്ങിയതെന്നും പറയുകയുണ്ടായി. എന്നാൽ അത് വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഈ അപ്രോച്ച് റോഡ് വരുന്ന സ്ഥലം ഗവൺമെന്റിന്റെ കൈവശമുള്ള (റവന്യൂ പുറമ്പോക്ക്) സ്ഥലത്താണ് ഈ രണ്ട് വീടുകൾ താൽക്കാലിക വീടുകൾ ഉണ്ടായിരുന്നത്. 

ഗവൺമെന്റ് മാറിയപ്പോൾ അവരെ ഒഴിപ്പിക്കാതിരുന്നതുമൂലമാണ് നിർമ്മാണം വീണ്ടും തടസ്സപ്പെട്ടത്. അല്ലാതെ സി. പി. എം. നേതാക്കൾ ആരോപിച്ചതുപോലെ തട്ടിക്കൂട്ടിയു ണ്ടാക്കിയതാണെന്ന പ്രസ്താവന നീതിബോധമുള്ളവർക്ക് ചേർന്നതല്ല. കോട്ടയം ചിങ്ങവനം സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിനായി ഒരു നടപടികളും തുടങ്ങിയില്ല എന്ന് പറയുകയും ണ്ടായി. എന്നാൽ യു. ഡി. എഫ് ന്റെ കാലത്ത് 11, 25 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും ബാക്കി വരുന്ന സ്ഥലം ഏറ്റെടുക്കാൻ കളക്ടറെ ചുമലതപ്പെടുത്തിക്കൊണ്ട് ഓർഡർ ഇറങ്ങിയിട്ടുള്ളതുമാണ്. ഇതുകൂടാതെ സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി 4 തസ്തികകൾ സൃഷ്ടിക്കുകയും അതിന്റെ ഡയറക്ടറായി ബിനു ജോർജ്ജ് വർഗ്ഗീസിനെ നിയമിക്കു കയും ചെയ്തതാണ്. 

സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിലവുകൾക്കായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാൻ ഫണ്ടിന്റെ വിഹിതത്തിൽ നിന്നും വഹിക്കേണ്ടതാണ് എന്നും ഓർഡർ ഇറങ്ങുകയുണ്ടായി. ഇത്രയും തെളിവുകൾ നിലനിൽക്കെയാണ് ഈ വ്യാജ പ്രചരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതുപോലെ തന്നെ സ്കൈവാക്കിനെക്കുറിച്ചും തെറ്റിദ്ധാരണ പടർത്തുന്ന വിധത്തിൽ പ്രസ്താവനകൾ നടത്തുകയുണ്ടായി. എന്നാൽ സ്ഥലം ഏറ്റെടുക്കാതിരുന്നതുകൊണ്ടല്ല പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. ഇത് നടത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാത്തതുകൊണ്ടാണ് ഇതിനാവശ്യമായ ഫണ്ട് ഉണ്ടായിട്ടും ഈ വർക്ക് നടക്കാത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.