കോട്ടയം ചങ്ങനാശേരി ഡിവൈ.എസ്.പിയ്ക്കെതിരായ അന്വേഷണം : അന്വേഷണം നടക്കുന്നത് ഗുണ്ടയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ : യഥാർത്ഥ വസ്തുത അന്വേഷിക്കാൻ ലോക്കൽ ഡിവൈ.എസ്.പിയ്ക്ക് ചുമതല

കോട്ടയം : കൊലപാതകവും ഹണി ട്രാപ്പും അടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഗുണ്ടയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈ.എസ്.പിയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം. ഹണി ട്രാപ്പ് കേസിൽ പിടിയിലായ ക്രിമിനൽ അരുൺ ഗോപനാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ആരോപണം ഉയർത്തിയത്. ഈ വിഷയത്തിൽ ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ വിശദമായ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പാലാ ഡിവൈ.എസ്.പിയെ സംസ്ഥാന പൊലീസ് മേധാവി ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Advertisements

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപനുമായി ചങ്ങനാശ്ശേരി ഡിവൈഎസ്പി ഉൾപ്പടെയുള്ള നാല് ഉന്നത പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്നും ഇയാളിൽ നിന്നും മാസപ്പടി പണം കൈപ്പറ്റുന്നുവെന്നുമാണ് ആരോപണം ഉയർന്നത്. രണ്ട് വർഷം മുൻപ് നടന്ന സംഭവങ്ങളിൽ നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഈ കേസിൽ കഴമ്പില്ലെന്ന് കണ്ടെത്തി നടപടി ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ വീണ്ടും പ്രതിയുടെ ആരോപണത്തിന്റെ പേരിൽ അന്വേഷണം നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു വർഷം മുൻപ് കടുത്തുരുത്തിയിൽ കഞ്ചാവ് പിടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് തുടങ്ങിയ ആരോപണങ്ങളാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഈ സംഭവവുമായി ബന്ധം ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹണി ട്രാപ്പ് കേസിൽ അരുൺ ഗോപൻ കുടുങ്ങിയത്. ഈ കേസിൽ രണ്ട് വർഷത്തോളം ഒളിവിൽ കഴിഞ്ഞ അരുൺ ഗോപനെ രണ്ടു മാസം മുൻപാണ് കോട്ടയം ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായതിന് പിന്നാലെ അരുൺ ഗോപനെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ആരോപണം ഉയർത്തിയത്. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഈ ആരോപണത്തിന്മേൽ റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്കും അഭ്യന്തര വകുപ്പിനും അയച്ച് നൽകി. പിന്നീട് ഈ റിപ്പോർട്ട് മടക്കിയ സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് പാലാ ഡിവൈ.എസ്.പിയോട് അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് വാർത്ത പുറത്ത് വന്നത്. ഈ വാർത്ത പുറത്ത് വന്നതിന് പിന്നിലുള്ള സംഭവങ്ങളിലും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles