കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ; ജാഗ്രതാ നിർദേശം; കൺട്രോൾ റൂം തുറന്നു; നമ്പരുകൾ ഇവിടെ അറിയാം; വീഡിയോ കാണാം

കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. മീനച്ചിൽ താലൂക്കിലെ വിവിധ സ്ഥലങ്ങളിലും, എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മീനച്ചിൽ താലൂക്കിലെ മൂന്നിലവിൽ ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വണ്ടൻപതാലിലും കനത്ത മഴയും, ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അഗ്നിരക്ഷാ സേനയോടും പൊലീസിനോടും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Advertisements

കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കുകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടൽ ഉണ്ട് ഉണ്ടായതായി താലൂക്കിൽ നിന്ന് അറിയിച്ചു ‘ ഇതുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി നോർത്ത് വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത് ഇന്നു വൈകുന്നേരം പെയ്ത മഴയിൽ എട്ടോളം വീടുകളിൽ വെള്ളം കയറി ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുവാനുള്ള നടപടി സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും അറിയിച്ചു. വണ്ടൻപതാൽ പാലത്തിൽ കുറച്ചു പേർ കുടുങ്ങിയതായി അറിയിച്ചു ഇവരെ സുരക്ഷിതമായി മാറ്റുന്നതിനായി കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷനിൽ ഉദ്യോഗസ്ഥർ പോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു.
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.