കോട്ടയത്തിന്റെ ആരോഗ്യം കാക്കാൻ ഭാരത് ഗ്രൂപ്പിന്റെ പുതിയ ആതുരാലയം എത്തുന്നു; പ്ലാസ്റ്റിക് സർജറിയ്ക്കും കോസ്മറ്റിക് ഡെർമറ്റോളജിയ്ക്കുമായുള്ള പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് ; സിനിമാ താരം അനുശ്രീ ഉദ്ഘാടനം ചെയ്യും

കോട്ടയം: കോട്ടത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ പുതിയ സംരംഭം തിരുനക്കരയിൽ നാളെ തിരിതെളിയും. ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കോസ്‌മെറ്റിക് ഡെർമറ്റോളജിയ്ക്കും പ്ലാസ്റ്റിക് സർജറിയ്ക്കുമായുള്ള പുതിയ കേന്ദ്രം വിഭയാണ് ഇന്ന് മുതൽ നാടിന്റെ സ്വന്തമായി മാറുന്നത്. അഡ്വാൻസ് സെന്റർ ഫോർ കോസ്‌മെറ്റിക് ഡെർമറ്റോളജി ആന്റ് പ്ലാസ്റ്റിക് സർജറി എന്ന മുദ്രാവാക്യവുമായാണ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് മാർച്ച് 10 തിങ്കളാഴ്ച രാവിലെ 10.30 ന് തിരുനക്കര തെക്കേനടയിൽ ശിവപ്രിയ ആർക്കേഡിൽ ആരംഭിക്കുന്ന വിഭയ്ക്ക് സിനിമാ താരം അനുശ്രീ തിരി തെളിയിക്കും. ഭാരത് ആശുപത്രി ഡയറക്ടർ രേണുകാ വിശ്വനാഥൻ തിരി തെളിയിക്കും. കോട്ടയം മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ.ലക്ഷ്മി ജയകുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.

Advertisements

Hot Topics

Related Articles