കോട്ടയം: കഞ്ഞിക്കുഴിയിൽ ഒടുവിൽ നഗരസഭ കണ്ണ് തുറന്നു. കഞ്ഞിക്കുഴി മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നഗരസഭ നീക്കം ചെയ്തു. കോട്ടയം നഗരസഭയുടെ കഞ്ഞിക്കുഴി സോണിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തത്. ഈ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയ്ക്കു കൈമാറും.
ആഴ്ചകളായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കഞ്ഞിക്കുഴിയിൽ സൂക്ഷിച്ചിരുന്നത്. ഈ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം നഗരസഭ നടപ്പാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് ഇപ്പോൾ മാലിന്യം പൂർണമായും നീക്കം ചെയ്തത്.