കോട്ടയം നഗരസഭ ഒടുവിൽ കണ്ണ് തുറന്നു..! ആഴ്ചകളായി കഞ്ഞിക്കുഴി മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു; യാഥാർത്ഥ്യമായത് നാട്ടുകാരുടെ മാസങ്ങൾ നീണ്ടു നിന്ന ആവശ്യം

കോട്ടയം: കഞ്ഞിക്കുഴിയിൽ ഒടുവിൽ നഗരസഭ കണ്ണ് തുറന്നു. കഞ്ഞിക്കുഴി മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നഗരസഭ നീക്കം ചെയ്തു. കോട്ടയം നഗരസഭയുടെ കഞ്ഞിക്കുഴി സോണിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തത്. ഈ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയ്ക്കു കൈമാറും.

Advertisements

ആഴ്ചകളായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കഞ്ഞിക്കുഴിയിൽ സൂക്ഷിച്ചിരുന്നത്. ഈ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം നഗരസഭ നടപ്പാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് ഇപ്പോൾ മാലിന്യം പൂർണമായും നീക്കം ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.