കോട്ടയം: 1990 മുതൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ നേതൃപരമായ പങ്ക് വഹിക്കുകയും ദീർഘകാലം ജനതാദളിന്റെ സംസ്ഥാന ട്രഷറർ ആയി പ്രവർത്തിക്കുകയും ചെയ്ത സിബി തോട്ടുപുറം എസ്ഡിപിഐയിലേക്ക്. ഈരാറ്റുപേട്ടയിൽ നടന്ന ചടങ്ങിൽ എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മുവാറ്റുപുഴ അഷ്റഫ് മൗലവിയിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു.
വിദ്യാർഥി ജനതയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സിബി തോട്ടുപുറം ജനതാദൾ നെ പ്രതിനിധീകരിച്ച് 25 വർഷമായി പാലായിലെ എൽഡിഎഫ് കൺവീനർ ആയിരുന്നു. പാലാ സ്വദേശിയായ സിബി തോട്ടുപുറം ഹണീ ബീ, മാന്നാർ മത്തായി കക, കാർബൺ, ഒരു യാത്രയിൽ, തുടങ്ങി ഒട്ടനവധി സിനിമകളുടെ നിർമ്മാതാവ് കൂടിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നര പതിറ്റാണ്ടായ തന്റെ രാഷ്ട്രീയ പ്രവർത്തനത്തിലെ ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ് എസ്ഡിപിഐ എന്ന് പാർട്ടി അംഗത്വം സ്വീകരിച്ച് സിബി തോട്ടുപുറം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ ജോർജ് മുണ്ടക്കയം, വിഎം ഫൈസൽ, കോട്ടയം ജില്ലാ പ്രസിഡന്റ് സിഐ മുഹമ്മദ് സിയാദ്, അലോഷ്യസ് കൊള്ളാന്നൂർ, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിച്ചു.