തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം നഗരം കുരുങ്ങി; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; മണിക്കൂറിലേറെ കോട്ടയത്ത് ഗതാഗതം തടസപ്പെട്ടു; നഗരത്തിൽ കുടുങ്ങി ജനം

ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരത്തിൽ വൈകുന്നേരങ്ങളിൽ കൃത്യമായി സംഘർഷമുണ്ടായതോടെ രണ്ടാം ദിവസവും കോട്ടയം നഗരം മണിക്കൂറുകൾ സ്തംഭിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രകടനത്തിനു നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് വൈകിട്ട് ഏഴു മുതൽ ഒൻപത് മണി വരെ എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കളക്ടറേറ്റിനു മുന്നിലെ സംഘർഷത്തെ തുടർന്നു കെ.കെ റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇപ്പോഴും ഗതാഗത തടസം പൂർണമായും നീക്കിയിട്ടില്ല. സംഘർഷത്തെ തുടർന്നു പൊലീസ് ഗതാഗതം വഴി തിരിച്ച് വിട്ടതോടെയാണ് പലയിടത്തും വൻ ഗതാഗതക്കുരുക്കുണ്ടായത്.

Advertisements

വൈകിട്ട് അഞ്ചു മണിയോടെയാണ് കോട്ടയം നഗരത്തിൽ ഗാന്ധിസ്‌ക്വയറിൽ നിന്നും യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ചപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് യുഡിഎഫ് കോൺഗ്രസ് പ്രവർത്തകരുടെ പ്രകോപനം കണക്കിലെടുത്ത് പൊലീസ് കെ.കെ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടഞ്ഞിരുന്നു. ഇതേ തുടർന്ന് കളക്ടറേറ്റ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള പ്രദേശമാകെ ഒരു വാഹനം പോലും കടന്നു പോകാത്ത സ്ഥിതിയിലായി. തുടർന്ന്, നഗരത്തിനു പുറത്തെ വഴികളിലെല്ലാം വൻ ഗതാഗത തടസവും അനുഭവപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പല വഴികളിലും ഗതാഗതക്കുരുക്കും അതിരൂക്ഷമായിരുന്നു. ഇതിനിടെയാണ് കളക്ടറേറ്റിനു മുന്നിൽ സംഘർഷം രൂപപ്പെട്ടത്. പൊലീസും യൂഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസിനു നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ആദ്യ റൗണ്ടിൽ ജല പീരങ്കി പ്രയോഗിച്ചു. വീണ്ടും പ്രവർത്തകർ പിരിഞ്ഞ് പോകാതെ നിന്ന് കല്ലെറിഞ്ഞതോടെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാറിനു നേരെ കല്ലേറുണ്ടായതും ഇദ്ദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റതും.

ഇതേ തുടർന്നാണ് കോട്ടയം നഗരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടായത്. കെ.കെ റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ലോഗോസ് ജംഗ്ഷനിലൂടെയും കഞ്ഞിക്കുഴിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കും വാഹനങ്ങൾ കടത്തിവിടാതെ പൊലീസ് തടഞ്ഞതോടെ വൻ ഗതാഗതക്കുരുക്കായി കോട്ടയം നഗരത്തിൽ. ശ്വാസം വിടാൻ മാർഗമില്ലാതെ വാഹനങ്ങൾ വഴിയിൽ കിടന്നു. ഓഫിസ് വിട്ട് ജോലി പൂർത്തിയാക്കിയ ശേഷം വീട്ടിലേയ്ക്കു മടങ്ങാൻ കാത്തു നിന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് ഈ ഗതാഗതക്കുരുക്ക് അക്ഷരാർത്ഥത്തിൽ വിനയായി മാറി. ഇതോടെ തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം നഗരം പൂർണമായും ശ്വാസം മുട്ടി.

Hot Topics

Related Articles