കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല സിൽക്ക് ഫെസ്റ്റിന് തുടക്കം. കോട്ടയം സി.എസ്.ഐ. കോംപ്ലക്സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തിൽ ഖാദി ബോർഡ് മെമ്പർ കെ.എസ് രമേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. വിപണന മേള മാർച്ച് 22 വരെ തുടരും. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ. കോംപ്ലക്സ് കോട്ടയം ബേക്കർ ജങ്ഷൻ, (ഫോൺ: 04812560587), ചങ്ങനാശ്ശേരി റവന്യൂ ടവർ (04812423823), ഏറ്റുമാനൂർ ഏദൻ കോംപ്ലക്സ് (04812535120), വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്(04829233508), കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്സ് (7907537156), ഉദയനാപുരം മസ്സിൻ യൂണിറ്റ് ബിൽഡിംഗ് (9895841724) എന്നീ വിൽപന കേന്ദ്രങ്ങളിൽ പ്രത്യേക റിബേറ്റ് ലഭ്യമാണ്.