കോട്ടയം: കെ.കെ റോഡിൽ വടവാതൂർ കുരിശിനു സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ബ്ലസി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ വെള്ളിമൂങ്ങ ഓട്ടോറിക്ഷയാണ് ബസുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്നു ഓട്ടോറിക്ഷയുടെ മുൻ ഭാഗം ഏതാണ്ട് പൂർണമായും തകർന്നു. തുടർന്ന്, ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തെ തുടർന്നു ഓട്ടോ പൂർണമായും തകർന്നിട്ടുണ്ട്. ഓട്ടോറിക്ഷയുടെ ഉള്ളിലുണ്ടായിരുന്ന കുട്ടിയെയും നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തിയത്. അപകടത്തെ തുടർന്നു കെ.കെ റോഡിൽ ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്. മണർകാട് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.