കോട്ടയം: എം സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. വെള്ളിയാഴ്ച വൈകിട്ട് 8.15 ഓടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപെട്ടത്. കോടിമത കൊണ്ടോടി പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.
Advertisements