കൊല്ലാട്ട് നിന്നും
പൊളിറ്റിക്കൽ റിപ്പോർട്ടർ
കൊല്ലാട്: കോട്ടയം കൊല്ലാട് സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിന് പിന്നാലെ സി.പി.എമ്മിൽ പൊട്ടിത്തെറി. സി.പി.ഐ വിട്ടു വന്നയാളെ പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം നേതാവ് ബാങ്കിലെ ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു. പാർട്ടിയുടെ ഭാരവാഹിത്വത്തിൽ നിന്നും ഇദ്ദേഹം രാജി വയ്ക്കുമെന്നും സൂചനയുണ്ടെങ്കിലും ഇതുവരെയും ഇദ്ദേഹം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ തവണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഷാജി തുണ്ടിയിൽ പൂവൻതുരുത്താണ് ബാങ്കിന്റെ ബോർഡ് മെമ്പർ സ്്ഥാനം രാജി വച്ചത്. സി.പി.ഐയിൽ നിന്നും എത്തിയ ഇ.ടി എബ്രഹാമിനെ ബാങ്കിന്റെ പ്രസിഡന്റായി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. സി.പി.ഐയിലെ സന്തോഷ് കേശവനാഥാണ് ബാങ്ക് വൈസ് പ്രസിഡന്റ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള മുന്നണിയാണ് മത്സരിച്ചത്്. കഴിഞ്ഞ തവണ ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഷാജിയെ പ്രസിഡന്റാക്കുമെന്നായിരുന്നു ധാരണ. എന്നാൽ, സി.പി.ഐ വിട്ടെത്തിയ ഇ.ടി എബ്രഹാമിനു പ്രസിഡന്റ് സ്ഥാനം നൽകുകയായിരുന്നു. ഇതിൽ സി.പി.എമ്മിലെ ഒരു വിഭാഗത്തിനു കടുത്ത എതിർപ്പുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. ഇതേ തുടർന്നാണ് ഇപ്പോൾ ഷാജി രാജി വച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച ബാങ്കിൽ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടന്നിരുന്നു. ഷാജി ഈ ചടങ്ങിൽ പങ്കെടുക്കാതെ വിട്ടു നിൽക്കുകയും ചെയ്തു. ഇത് രാജി വച്ചതിനെ തുടർന്നാണ് എന്ന അഭ്യൂഹം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ രാജി വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഉയർന്ന വിവാദങ്ങൾ കൊല്ലാട് പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.