കൊല്ലാട് ബോട്ട്ജെട്ടി മലമേൽക്കാവ് റോഡിന്റെ നിർമ്മാണഉദ് ഘാടനം നടത്തി

കൊല്ലാട് : പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊല്ലാട് ഡിവിഷനിലെ 3 ആം വാർഡിൽ ബോട്ട്ജെട്ടി മലമേൽക്കാവ് റോഡിനു ഡിവിഷൻ മെമ്പർ സിബി ജോണിന്റെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം നടത്തുന്നത്. നിർമ്മാണ ഉദ് ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.

Advertisements

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ജോൺ കൈതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി മാമൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി കെ വൈശാഖ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജനി അനിൽ പഞ്ചായത്ത്‌ മെമ്പർ നൈസി മോൾ മണ്ഡലം പ്രസിഡന്റ്‌ ജയൻ ബി മഠം എന്നിവർ പ്രസം ഗിച്ചു.

Hot Topics

Related Articles