കോട്ടയം കൊല്ലാട് ഭാഗത്ത് മുള്ളൻപന്നിയുടെ സാന്നിധ്യം; ആശങ്കയിൽ ജനങ്ങൾ

കോട്ടയം: കൊല്ലാട് ഭാഗത്ത് വീട്ടുവളപ്പിൽ അടക്കം മുള്ളൻപന്നിയുടെ സാന്നിധ്യം. കൊല്ലാട് കൊല്ലംകവല തരുണിന്റെ വീടിന്റെയും സമീപത്തെ വീടുകളുടെയും പരിസരത്താണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ മുള്ളൻപന്നിയുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി കാലത്ത് നായ്ക്കൾ കുരയ്ക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മുള്ളൻ പന്നിയെ കണ്ടത്. നായ്ക്കളെ കണ്ട് മുള്ള് വിടർത്തി നിന്ന പന്നിയെ കണ്ട് പലരും ഭയന്ന് പോകുകയും ചെയ്തിട്ടുണ്ട്. മുള്ളൻ പന്നി ആക്രമിക്കുമോ എന്ന ഭയമാണ് പലർക്കും. ഏതായാലും പ്രദേശത്ത് ആളുകൾ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ പറയുന്നത്.

Advertisements

Hot Topics

Related Articles