മെഡിക്കൽ കോളേജിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : തിങ്കളാഴ്ച രാവിലെ കൊല്ലാട് കളത്തിക്കടവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചത്. അടിയന്തര ശസ്ത്രക്രിയക്കായി പത്തു കുപ്പി രക്തം സജീകരിക്കുന്നതിനിടെയാണ് പ്രതീക്ഷ അണച്ച് പെൺകുട്ടി വിടവാങ്ങിയിരിക്കുന്നത്. കോട്ടയം കൊല്ലാട്
വടവറയിൽ ആലിച്ചന്റെ മക്കളായ അന്നു സാറാ അലി (17)യാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന അന്നുവിന്റെ സഹോദരൻ അഡ്വിൻ അലി (20) സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലാട് കളത്തിക്കടവിലായിരുന്നു അപകടം. ബേക്കർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. പരീക്ഷയ്ക്കായി സഹോദരനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും എത്തിയ ബുള്ളറ്റും സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ പെൺകുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവം അടക്കം കണ്ടെത്തിയതിനെ തുടർന്നു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കാൻ അവസാന ശ്രമം നടത്താൻ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭിവിച്ചിരിക്കുന്നത്. പ്ലസ് വൺ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയും, സഹോദരനും സഞ്ചരിച്ച സ്‌കൂട്ടർ ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കിടന്നിരുന്ന പെൺകുട്ടി ഉച്ചയോടെയാണ് മരിച്ചത്.
സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റതായി വിവരമുണ്ട്. ഇയാൾ സ്റ്റേഷനിൽ ഹാജരായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസവും ഉണ്ടായിരുന്നു.