വൈക്കം: കോട്ടയം വൈക്കം കല്ലറയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം മൂവാറ്റുപുഴയാറ്റിൽ നിന്നും കണ്ടെത്തി. വൈക്കം വടയാർ ഇളങ്കാവ് ഗവൺമെന്റ് സ്കൂളിനു സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വൈക്കം കല്ലറ ഇടത്തിൽ കുര്യാക്കോസിന്റെ ഭാര്യ ആൻസി(62)യുടെ മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ആൻസിയെ വീട്ടിൽ നിന്നും കാണാതായത്.
കടുത്തുരുത്തിയിൽ നിന്നും എറണാകുളത്തേയ്ക്കു ബസ് കയറി പോയതായി വിവരം ലഭിച്ചതിനെ തുടർന്നു ബന്ധുക്കൾ വിവരം പൊലീസിനു കൈമാറിയിരുന്നു. ഇതേ തുടർന്നു പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് മൃതദേഹം മൂവാറ്റുപുഴയാറ്റിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതായി നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു തലയോലപ്പറമ്പ് പൊലീസ് സ്ഥലത്ത് എത്തി. തുടർന്നു മൃതദേഹം വൈക്കം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.