കോട്ടയം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹവ്യൂഹം കടന്നു പോകുന്നതായി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ കുടുങ്ങിയതിനു പിന്നാലെ, കുറവിലങ്ങാട് എസ്‌ഐയെ വിളിച്ചു വരുത്തി വിശദീകരണം തേടി പാലാ മജിസ്‌ട്രേറ്റ്. കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ കുടുങ്ങിയതിനു പിന്നാലെയാണ് പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജി.പത്മകുമാർ കുറവിലങ്ങാട് എസ്‌ഐയെ കോടതിയിൽ വിളിച്ചു വരുത്തിയത്. സംഭവത്തിൽ വിശദീകരണം തേടിയ മജിസ്‌ട്രേറ്റ്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇതോടെ മജിസ്‌ട്രേറ്റിനും മുഖ്യമന്ത്രിയ്ക്കും ഇടയിൽപ്പെട്ട പൊലീസാണ് പുലിവാൽ പിടിച്ചത്.
തിങ്കളാഴ്ചയായിരുന്നു പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായി കോഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സമയത്താണ് പാലാ മജിസ്‌ട്രേറ്റിന്റെ വാഹനം ഇതു വഴി എത്തിയത്. ഈ വാഹനം അൽപ നേരം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായാണ് ആരോപണം ഉയർന്നത്. തുടർന്നാണ് ക്ഷുഭിതനായ മജിസ്‌ട്രേറ്റ് കുറവിലങ്ങാട് എസ്‌ഐയെ കോടതിയിൽ വിളിച്ചു വരുത്തിയത്. #
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ കോഴ ഭാഗത്താണ് വെള്ളിയാഴ്ച വാഹനങ്ങൾ തടയുകയും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ അമിതവേഗത്തിൽ പോവുകയും ചെയ്തത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി റോഡ് ഗതാഗതം തടസപ്പെടുത്തിയതും, പൊലീസ് വാഹനങ്ങൾ അമിത വേഗത്തിൽ പോയതുമാണ് മജിസ്‌ട്രേറ്റിനെ ക്ഷുഭിതനാക്കിയത്. ഇദ്ദേഹത്തിന്റെ വാഹനത്തിനൊപ്പം സാധാരണക്കാരുടെ വാഹനങ്ങൾ അടക്കം റോഡിൽ പിടിച്ചിട്ടിരുന്നു. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നു ചോദിച്ച കോടതി, സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ എസ്‌ഐയോട് നിർദേശിച്ചു. റിപ്പോർട്ട് 17 ന് മുൻപ് സമർപ്പിക്കാനും നിർദേശമുണ്ട്.
എ്ന്നാൽ, മുഖ്യമന്ത്രിയ്ക്ക്ു സുരക്ഷ ഒരുക്കാൻ മജിസ്‌ട്രേറ്റിനെ അടക്കം തടയേണ്ടി വന്നതോടെ പുലിവാൽ പിടിച്ചത് പൊലീസാണ്. സുരക്ഷയുടെ പേരിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന ഭീഷണി നിലനിൽക്കെയാണ് ഇപ്പോൾ മജിസ്‌ട്രേറ്റിന്റെ ഭീഷണി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഒന്നും വയ്യാത്ത അവസ്ഥയിലായി പൊലീസ്.