മോഹൻലാലിന്റെ തോളിൽ കയ്യിടും, ഗവർണ്ണർക്ക് ബൊക്ക നൽകും; കോട്ടയത്തെ വ്യവസായിയെ കബളിപ്പിച്ച കോഴിക്കോട് സ്വദേശി ഷാൻ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത് ഉന്നതരുമൊത്തുള്ള ഫോട്ടോകൾ; ഷാനൊപ്പം ഫോട്ടോ എടുക്കുന്നവർ പ്രത്യേകം സൂക്ഷിക്കുക

കോട്ടയം: മോഹൻലാലിന്റെ തോളിൽ കയ്യിലും ഗവർണ്ണർക്ക് ബൊക്ക നൽകും. ഈ ചിത്രങ്ങളെല്ലാം കൃത്യമായി മൊബൈലിൽ പകർത്തി കയ്യിൽ സൂക്ഷിക്കും. എന്തിനാണെന്നല്ലേ, അത്യാവശ്യം കാശുള്ള വ്യവസായികളെ കണ്ടാൽ പണം തട്ടിക്കാൻ. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ കബളിപ്പിച്ച 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത തട്ടിപ്പുകാരൻ കോഴിക്കോട് സ്വദേശി ഷാനിന്റെ തട്ടിപ്പിന്റെ തന്ത്രങ്ങളായിരുന്നു ഇതെല്ലാം. ഉന്നതന്മാരുമായി ബന്ധമുണ്ടെന്ന് കാട്ടി പലരിൽ നിന്നായി കോടികളാണ് ഷാൻ തട്ടിയെടുത്തിരുന്നത്.

Advertisements

മോഹൻലാലിന്റെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും, അന്തരിച്ച മുൻ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന് ഒപ്പമുള്ള ചിത്രങ്ങളും, മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന് ബൊക്കേ നൽകുന്ന ചിത്രങ്ങളും ഇയാൾ ആളുകളെ കബളിപ്പിക്കാൻ ദുരുപയോഗം ചെയ്തതായി പരാതിയുണ്ട്. തന്റെ ഉന്നത ബന്ധങ്ങളും സ്വാധീനവും കാണിക്കാനാണ് ഇയാൾ ഈ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നത്. ഏതു ഗവർണർ വന്നാലും തനിക്ക് ആ ഗവർണറുടെ ഓഫിസിൽ ബന്ധമുണ്ടെന്ന് ഇയാൾ തന്റെ കെണിയിൽപ്പെടുന്ന പ്രവാസി മലയാളി വ്യവസായികളെ ബോധ്യപ്പെടുത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴിക്കോട് ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ദിനാഘോഷങ്ങൾക്ക് മുൻ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനെയും, അന്ന് കോഴിക്കോട് കളക്ടറായ വ്യക്തിയെയും ഇദ്ദേഹം എത്തിച്ചിരുന്നു. ഇരുവരും പരിപാടികൾക്ക് എത്തിയതോടെയാണ് ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ ആളുകൾക്ക് ഷാൻ താരമായി മാറിയത്. തുടർന്ന് ഇവർക്കിടയിൽ തനിക്ക് അടുത്ത സ്വാധീനമുണ്ടെന്ന് ഇയാൾ പ്രചരിപ്പിച്ചു. ഇതാണ് പലർക്കും പണം നഷ്ടമാകാനുള്ള ആദ്യ കെണിയായി മാറിയത്.

ഇയാളെ സംശയിക്കുന്ന വ്യവസായികളെ വിശ്വസിപ്പിക്കുന്നതിനായി ഉന്നത ഐപിഎസ് – ഐ.എ.എസ് ഉദ്യോഗസ്ഥരെ ഫോണിൽ വീഡിയോ കോൾ വിളിച്ച് ഇരകളെ കാട്ടുന്നതും ഇയാളുടെ പതിവായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പ് വീരന്റെ തട്ടിപ്പുകൾ ഈ ഐ.എ.എസ് ഐപിഎസ് ഉദ്യോഗസ്ഥർ കൂട്ടു നിന്നു എന്നത് ഞെട്ടിക്കുന്നതാണ്. കോട്ടയം വെസ്റ്റ് പൊലീസ് ഷാനിനെ അറസ്റ്റ് ചെയ്തപ്പോൾ ഇയാൾക്ക് മുന്തിയ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് വിളിച്ചവരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. എന്നാൽ, തട്ടിപ്പുകാരന്റെ കബളിപ്പിക്കലുകൾ നിർബാധം തുടരുമ്പോഴും ഇവരാരും തന്നെ പണം നഷ്ടമായവരുടെ വശത്ത് നിന്ന് ഇരകൾക്ക് നിയമപരമായ സഹായം ചെയ്തു നൽകാൻ തയ്യാറാകുന്നതുമില്ല.

Hot Topics

Related Articles