കോട്ടയം ബേക്കർ ജംഗ്ഷനിൽ ജംഗ്ഷനിൽ മതിലിടിഞ്ഞ് വീണു : അപകടത്തിൽ കാരാപ്പുഴ സ്വദേശിയായ വീട്ടമ്മയ്ക്ക് പരിക്ക്

കോട്ടയം : ബേക്കർ ജംഗ്ഷനിൽ മതിലിടിഞ്ഞ് വീണു. കാരാപ്പുഴ സ്വദേശിയായ വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ തങ്കമ്മയെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ബേക്കർ ജംഗ്ഷനിൽ നിന്നും നാഗമ്പടം ഭാഗത്തേയ്ക്കുള്ള റോഡിൽ വൈ ഡബ്യു സി എ യ്ക്കു സമീപത്തായിരുന്നു സംഭവം. തങ്കമ്മ നടന്ന് പോകുന്നതിനിടെയായിരുന്നു സംഭവം. മതിൽ കാലിൽ വീണാണ് ഇവർക്ക് പരിക്കേറ്റത്. വിദഗ്ധ പരിശോധനയ്ക്കായി ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles